160 ത​വ​ണ കു​ത്തി പരിക്കേൽപ്പിച്ച് , ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റി; ഇ​ന്ത്യ​ൻ ഡോ​ക്ട​റെ കൊ​ല​പെ​ടു​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ ഡോ. ​അ​ച്യു​ത് റെ​ഡ്ഡി (57)യാ​ണ് ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. 25കാ​ര​നാ​യ ഉ​മ​ർ ദ​ത്ത് ആ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. 2017 സെ​പ്റ്റം​ബ​ർ 13ന് ​ഡോ​ക്ട​റു​ടെ ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

0

വി​ചി​ത (യു​എ​സ്): ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഡോ​ക്ട​റെ 160ലേ​റെ ത​വ​ണ ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തി​യ​ശേ​ഷം ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ ഡോ. ​അ​ച്യു​ത് റെ​ഡ്ഡി (57)യാ​ണ് ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. 25കാ​ര​നാ​യ ഉ​മ​ർ ദ​ത്ത് ആ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. 2017 സെ​പ്റ്റം​ബ​ർ 13ന് ​ഡോ​ക്ട​റു​ടെ ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സൈ​ക്യാ​ട്രി ഡോ​ക്ട​റു​ടെ ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ഉ​മ​ർ ദ​ത്ത്. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ന​വം​ബ​ർ 10ന് ​ക​ണ്ടെ​ത്തി​യ കോ​ട​തി പി​ന്നീ​ടാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 25 വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​തി​ക്ക് പ​രോ​ളി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന് ജ​ഡ്ജി വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ന​സി​ക നി​ല​യി​ൽ ത​ക​രാ​റു​ള്ള പ്ര​തി​യെ ക​റ​ക്ഷ​ന​ൽ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഫെ​സി​ലി​റ്റി​യി​ലേ​ക്കാ​ണ് കോ​ട​തി അ​യ​ച്ച​ത്.

വി​ചി​ത എ​ഡ്ജ്മൂ​റി​ലു​ള്ള ഡോ​ക്ട​റു​ടെ ക്ലി​നി​ക്കി​ൽ എ​ത്തി​യ പ്ര​തി, ഡോ​ക്ട​റു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ഇ​വി​ടെ നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡോ​ക്ട​റെ പ്ര​തി പി​ന്തു​ട​ർ​ന്ന് കു​ത്തു​ക​യാ​യി​രു​ന്നു. താ​ഴെ വീ​ണ ഡോ​ക്ട​റു​ടെ ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പൊ​ലീ​സ് രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പ്പെ​ട്ട ശ്ര​മി​ച്ച പ്ര​തി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ശ​രീ​ര​ത്തി​ൽ ര​ക്ത​പ്പാ​ടു​ക​ളു​മാ​യി പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ കാ​റി​ലി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

’ഉ​മ​ർ ദ​ത്ത് എ​ന്ന പ്ര​തി എ​നി​ക്ക് സ​മ്മാ​നി​ച്ച​ത് ജീ​വ​പ​ര്യ​ന്തം ദുഃ​ഖ​വും ഭ​യ​വു​മാ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഉ​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ല്ല. എ​ന്‍റെ മൂ​ന്നു മ​ക്ക​ൾ​ക്ക് പി​താ​വി​ല്ലാ​താ​യി. ഞാ​ൻ അ​വ​ന് ഒ​രി​ക്ക​ലും മാ​പ്പ് ന​ൽ​കി​ല്ല. എ​നി​ക്ക് ഒ​രി​ക്ക​ലും ഒ​ന്നും മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ല’​കോ​ട​തി​യി​ൽ ഡോ. ​അ​ച്യു​ത് റെ​ഡ്ഡി​യു​ടെ ഭാ​ര്യ​യും ഡോ​ക്ട​റു​മാ​യ ബീ​ന റെ​ഡ്ഡി പ​റ​ഞ്ഞു.മാ​ന​സീ​കാ​സ്വാ​ഥ്യം മ​റ്റൊ​രാ​ളെ കൊ​ല്ലു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്നും ഡോ. ​ബീ​ന പ​റ​ഞ്ഞു. പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ മ​ക​ൻ ചെ​യ്ത തെ​റ്റി​ന് ഡോ. ​ബീ​ന​യോ​ടും കു​ടും​ബ​ത്തോ​ടും മാ​പ്പ​പേ​ക്ഷി​ച്ചു.

മാനസികാസ്വാസ്ഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്കു നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. സീന പറഞ്ഞു. പ്രതിയുടെ മാതാപിതാക്കൾ, മകൻ ചെയ്ത തെറ്റിന് ഡോ. സീനയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.

-

You might also like

-