യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്ക് ഇന്ത്യന്‍ വംശജൻ.

രണ്ടു ദശാബ്ദത്തോളം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഫെഡറല്‍ റെയ്ല്‍ റോഡ് അഡ്മിനിസ്‌ട്രേഷനില്‍ രണ്ടു സെക്രട്ടറിമാരുടെ കീഴില്‍ പ്രവര്‍ത്തിച്ച അമിത് അമേരിക്കയിലുടനീളം ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പരിഷ്‌ക്കരിക്കുന്നതിനും,

0

വാഷിംഗ്ടണ്‍ ഡി.സി.: ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്ക് ഇന്ത്യന്‍ വംശജൻ ലോയര്‍ അമിത് ബോസിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.രണ്ടു ദശാബ്ദത്തോളം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഫെഡറല്‍ റെയ്ല്‍ റോഡ് അഡ്മിനിസ്‌ട്രേഷനില്‍ രണ്ടു സെക്രട്ടറിമാരുടെ കീഴില്‍ പ്രവര്‍ത്തിച്ച അമിത് അമേരിക്കയിലുടനീളം ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം പരിഷ്‌ക്കരിക്കുന്നതിനും, യാത്രാ സൗകര്യം വര്‍ദ്ധിക്കുന്നതിനും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു.

ഇപ്പോള്‍ എഫ്.ആര്‍.എ.യില്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ ചേരുന്നതിന് മുമ്പ് ന്യൂജേഴ്‌സി ട്രാന്‍സിറ്റ്, ന്യൂജേഴ്‌സി ഡി.ഓ.ടി. യു.എസ്. കോണ്‍ഗ്രസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്റ്റാഫ് എന്നിവയിലും അമിത് പ്രവര്‍ത്തിച്ചിരുന്നു.മാതാപിതാക്കളോടൊപ്പം അഞ്ചുവയസ്സില്‍ അമേരിക്കയില്‍ എത്തിയ അമിത് ജോര്‍ജിയ ഡികാബിലാണ് വളര്‍ന്നതും, പ്രാഥമിക വിദ്യാഭ്യാസവും നടത്തിയത്.കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയ സ്‌ക്കൂള്‍ ഓഫ് ലൊയില്‍ നിന്നും നിയമബിരുദവും നേടിയ ബോസ് അമേരിക്കയിലെ ഏഷ്യന്‍ അമേരിക്കന്‍സിന് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.