രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ

36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്ബരയില്‍ ഒപ്പമെത്തി

0

മുംബൈയിലെ നാണംകെട്ട തോല്‍വിക്ക് രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്ബരയില്‍ ഒപ്പമെത്തി(1-1). 341 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ പോരാട്ടം 49.1 ഓവറില്‍ 304 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 340/7, ഓസ്ട്രേലിയ 49.1 ഓവറില്‍ 304ന് ഓള്‍ ഔട്ട്. പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ബംഗലൂരുവില്‍ നടക്കും.

You might also like

-