നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് ,ഡൽഹി കോടതിയുടെ പുതിയ മരണവാറന്‍റ്

മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണിത്. ദയാഹർജി തള്ളുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുമിടയിൽ 14 ദിവസത്തെ വ്യത്യാസം വേണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശം അനുസരിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് അതോറ ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനുള്ള മരണ വാറന്റ് പുറപ്പെടുവിച്ചത്.

0

ഡൽഹി :നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ നടപ്പാക്കാൻ ഡൽഹി കോടതിയുടെ പുതിയ മരണ വാറന്റ് . രണ്ടാംപ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് നടപടി. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചു.മനഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഡൽഹി കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള രണ്ടാമത്തെ മരണ വാറന്റാണ് കോടതി പുറപ്പെടുവിച്ചത്. മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണിത്. ദയാഹർജി തള്ളുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുമിടയിൽ 14 ദിവസത്തെ വ്യത്യാസം വേണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശം അനുസരിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് അതോറ ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനുള്ള മരണ വാറന്റ് പുറപ്പെടുവിച്ചത്.

നേർത്തെ പുറപ്പെടുവിച്ച മരണവാറന്റിന് ശേഷം ഒരാൾ മാത്രമാണ് ദയാഹർജി നൽകിയതെന്ന് കോടതി വിമർശിച്ചു. രണ്ടു പ്രതികൾ തിരുത്തൽ ഹർജി നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ജയിലിൽ നിന്ന് ചില രേഖകൾ ലഭിക്കാനുള്ളതു കൊണ്ടാണ് വൈകുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ബി ജെ പി യും ആം ആദ്മിയും വിഷയം ആയുധമാക്കി ഏറ്റുമുട്ട ന്നതിനേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ നിർഭയയുടെ അച്ഛൻ നീതി ഇനിയും നീളില്ലെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു.അതസമയം, 2012ൽ കേസിനാസ്പദ്മായ സംഭാവം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നി ല്ലന്ന് ചൂണ്ടിക്കാട്ടി പവൻ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചു. ഇതേവാദം ഉന്നയിച്ച് നൽകിയ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി പിഴ വിധിച്ച് തള്ളിയിരുന്നു.

You might also like

-