ഇന്ത്യൻ ആക്രമണത്തിൽ പ്രതിക്ഷേധിച്ച്‌ പാക്സ്ഥാൻ 20 പാക് സൈനികർ മരിച്ചതായി റിപ്പോർട്ട്

ഇന്ത്യയുടെ ഒൻപത് സൈനികരെ കൊലപ്പെടുത്തിയെന്ന് പാക് പട്ടാളം ട്വീറ്റ് ചെയ്തെങ്കിലും ഇന്ത്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

0

ഡൽഹി ; പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ ആക്രമണം ശരിയായില്ലെന്ന് പാകിസ്ഥാൻ . ഇന്ത്യൻ ഡപ്യുട്ടി ഹൈക്കമ്മീഷണർ ഗൗരവ് അഹ്ലുവാലിയയെ പാകിസ്ഥാൻ വിളിച്ചുവരുത്തി പ്രതിക്ഷേധമറിയിച്ചു .ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സൗകര്യമൊരുക്കാനായി പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ച തങ്ധര്‍ മേഖലയില്‍ തന്നെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയിരിക്കുന്നത്. പീരങ്കികള്‍ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്.

ഇന്ത്യയുടെ ഒൻപത് സൈനികരെ കൊലപ്പെടുത്തിയെന്ന് പാക് പട്ടാളം ട്വീറ്റ് ചെയ്തെങ്കിലും ഇന്ത്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും 4 ഭീകര ലോഞ്ച് പാഡുകള്‍ തകര്‍ത്തതായുമുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
അതേസമയം പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 20 ഓളം ഭീകരരെന്ന് റിപ്പോർട്ട് . 155 എംഎം ബോഫോഴ്‌സ് തോക്കുകളാണ് ഇന്ത്യ ഉപയോഗിച്ചത് . നിരവധി പാകിസ്ഥാൻ ആർമി ബങ്കറുകളും ഇന്ത്യൻ ആക്രമണത്തിൽ പൂർണ്ണമായും നശിച്ചു.

പാക് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കിയ പ്രദേശങ്ങളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത് . അതുകൊണ്ട് തന്നെ തിരിച്ചടിയ്ക്കാൻ ഇന്ത്യൻ സൈന്യം തയ്യാറെടുത്തിരുന്നതായാണ് കണക്കുകൂട്ടൽ .

പാക് അധീന കശ്മീരിലെ നീലം വാലിയിലുള്ള ജുറ, അദ്മുകം & കുണ്ഡല്‍സഹി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകര ക്യാമ്പുകളാണ് ഇന്ത്യ തകര്‍ത്തത്. ഒട്ടേറെ നാശ നഷ്ടങ്ങൾ ഇന്ത്യൻ സൈന്യം വരുത്തിയതായാണ് സൂചന .ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരവാദികള്‍ക്ക് പാക് സൈന്യം പിന്തുണ നല്‍കുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചടി.

You might also like

-