ആനയറയിൽ ഓട്ടോ ഡ്രൈവറുടെ 6 ഘാതകർ പിടിയിൽ

നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പേട്ട പൊലീസ് സ്റ്റേഷനിലാണെങ്കിലും കീഴടങ്ങിയത് തുമ്പ പൊലീസ് സ്റ്റേഷനിലാണ്. ശിവപ്രതാപ്, ജയദേവൻ, റിജു റെജി, റഫീക് ഖാൻ, അനുലാൽ, വിനീഷ് എന്നീ ആറു പ്രതികളാണ് കീഴടങ്ങിയത്

0

തിരുവനന്തപുരം : വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾ കീഴടങ്ങി. തുമ്പ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പേട്ട പൊലീസ് സ്റ്റേഷനിലാണെങ്കിലും കീഴടങ്ങിയത് തുമ്പ പൊലീസ് സ്റ്റേഷനിലാണ്. ശിവപ്രതാപ്, ജയദേവൻ, റിജു റെജി, റഫീക് ഖാൻ, അനുലാൽ, വിനീഷ് എന്നീ ആറു പ്രതികളാണ് കീഴടങ്ങിയത്. ഗുണ്ടാ ചേരിപ്പോരിന്റെ ഭാഗമായാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം.
ചാക്ക സ്വദേശിയായ വിപിനെ ഓട്ടം പോകാനെന്ന വ്യാജേന വിളിച്ച് ആനയറ ലോർഡ്‌സ് ആശുപത്രിക്ക് സമീപത്ത് വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബെക്ക് യാത്രികരാണ് വിപിനെ വെട്ടേറ്റ നിലയിൽ ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You might also like

-