അണ്ടർ 19 ലോക കപ്പ്​ ക്രിക്കറ്റിൽ പാകിസ്​താനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക്

0

പാകിസ്​താനെ 10 വിക്കറ്റിന്​ പരാജയപ്പെടുത്തി ഇന്ത്യന്‍ യൗവനങ്ങള്‍ അണ്ടര്‍ 19 ലോക കപ്പ്​ ​ക്രിക്കറ്റി​​​െന്‍റ ഫൈനലിലേക്ക്​ അനായാസം മാര്‍ച്ച്‌​ ചെയ്​തു. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ഇന്ത്യക്കു മുന്നില്‍ വെല്ലുവിളി ഉയര്‍ത്താനാവാതെയായിരുന്നു പാക്​ കീഴടങ്ങല്‍. തുടര്‍ച്ചയായ നാലാം ഫൈനലിലേക്കാണ്​ ഈ വിജയത്തോടെ ഇന്ത്യ മാര്‍ച്ച്‌​ ചെയ്​തത്​. ബംഗ്ലാദേശ്​ – ന്യൂസിലാന്‍ഡ്​ രണ്ടാം സെമിയിലെ ജേതാക്കളുമായി കലാശപ്പോരില്‍ ഇന്ത്യ ഏറ്റുമുട്ടും.

പാകിസ്​ഥാന്‍ ഉയര്‍ത്തിയ 173 റണ്‍സി​​​െന്‍റ ലക്ഷ്യം യശസ്വി ജയ്​സ്വാളി​​​െന്‍റ അത്യുജ്ജ്വല സെഞ്ച്വറിയുടെയും ദിവ്യാംശ്​ സക്​സേനയുടെ അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ആമിര്‍ അലിയുടെ പന്ത്​ ജയ്​സ്വആള്‍ ലോങ്​ ഓണിലൂടെ സിക്​സറിന്​ പറത്തി വിജയവും സെഞ്ച്വറിയും ഒന്നിച്ചു വരുതിയിലാക്കുകയായിരുന്നു. അപരാജിതമായ ബാറ്റിങ്ങ്​ മികവില്‍ ഇന്ത്യ കീഴടക്കുമ്ബോള്‍ പിന്നെയും എറിയാന്‍ 88 പന്ത്​ ബാക്കിയുണ്ടായിരുന്നു. 113 പന്തില്‍ നാല്​ സിക്​സറും എട്ട്​ ബൗണ്ടറിയുമടക്കമാണ്​ ജയ്​സ്വാള്‍ 105 റണ്‍സെടുത്തത്​. 99 പന്തില്‍ ആറ്​ ബൗണ്ടറികളുടെ അകമ്ബടിയോടെയായിരുന്നു സക്​സേനയുടെ 59 റണ്‍സ്​. പാക്​ ബൗളിങിന്​ ഒരവസരവും നല്‍കാതെയായിരുന്നു ഇരുവരുടെയും അപരാജിതമായ 176 റണ്‍സി​​​െന്‍റ ഒന്നാം വിക്കറ്റ്​ കൂട്ടുകെട്ട്​.

You might also like

-