നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കേസിലെ അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ് കോടതി ഉത്തരവ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ ചിത്രീകരിച്ചത്.
കേസിലെ അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ് കോടതി ഉത്തരവ്.കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്. കര്‍ശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നടിയും ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്‍റെ ചിത്രങ്ങളും പ്രതിയുടെ ഫോണിലുണ്ട്. പ്രതി ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് പൊലീസിനെ പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.

You might also like

-