രാജ്യത്ത് കോവിഡ് ബാധിതർ 198,370  കടന്നു . മരണം 5,608കടന്നു

മഹാരാഷ്ട്രയിൽ രോഗികൾ 70,000വും ഡൽഹിയിൽ 20,000 കടന്നു. മഹാരാഷ്ട്രയിൽ 2,361 പുതിയ കേസും 76 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.

0

ഡൽഹി :രാജ്യത്ത് കോവിഡ് ബാധിതർ 198,370  കടന്നു . മരണം 5,608കടന്നു. രോഗമുക്തി നിരക്ക് ഉയർന്ന് 48.19 % ൽ എത്തി. മരണ നിരക്ക് 2.83% ലേക്ക് താഴ്‍ന്നു. അണുബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത  സമൂഹ വ്യാപനം ഉണ്ടായതായും ആരോഗ്യവിദഗ്ധർ

മഹാരാഷ്ട്രയിൽ രോഗികൾ 70,000വും ഡൽഹിയിൽ 20,000 കടന്നു. മഹാരാഷ്ട്രയിൽ 2,361 പുതിയ കേസും 76 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസ് 70,013 ഉം മരണം 2,362 കടന്നു. മുംബൈയിൽ ആകെ കേസ് 41,099 ഉം മരണം 1,319 ഉം ആയി. ധാരാവിയിൽ 34 പുതിയ കേസ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 990 പുതിയ കേസും 12 മരണവും ഇന്നുണ്ടായി. ആകെ കേസ് 20,834 ഉം മരണം 523 ഉം കടന്നു. നിയന്ത്രിത മേഖല 147 ആക്കി.