രാജ്യത്ത് കോവിഡ് വ്യാനത്തിന്റെ തോതിൽ വൻ വർദ്ധന ലോകപട്ടികയിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്

മുൻപ് ലോകപട്ടികയിൽ പതിനാറാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്ത് എത്തിയ ശേഷം മൂന്നാഴ്ചക്കിടയിലാണ് കോവിഡ്

0

നെസ് ഡെസ്ക് :ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യപിച്ചു കൊണ്ടിരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.മുൻപ് ലോകപട്ടികയിൽ പതിനാറാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്ത് എത്തിയ ശേഷം മൂന്നാഴ്ചക്കിടയിലാണ് കോവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിച്ചു ഈപോൾ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഇന്നലെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യയെ പിന്തള്ളിയാണ് ഇന്ത്യ ലോകപട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തുന്നത് രാജ്യത്തെ ആകെ കോവിഡ് 697,836 പിന്നിട്ടു മരണം 19,700 പിന്നിട്ടു . നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷവും കടന്നു.കോവിഡ് വ്യാപനം ശ്കതമെങ്കിലും മരണ നിരക്ക് കുറഞ്ഞു നിൽക്കുന്നത് രാജ്യത്തിന് ആശ്വസകരമാണ് കോവിഡ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയും ബ്രസീലുമാണ്

ഇന്ത്യയേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത രാജ്യങ്ങൾ. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,52402 ആണ്. 4,24,885 പേർക്കാണ് അസുഖം ഭേദമായത്. രോഗമുക്തി നിരക്ക് 61 ശതമാനമായി ഉയർന്നു.മൊത്തം രോഗികളുടെ 80 ശതമാനം ഇപ്പോഴും മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. 6555 പുതിയ കേസുകളടക്കം മഹാരാഷ്ട്രയിൽ ആകെ കോവിഡ് കേസുകൾ 2,06619ഉം പുതിയ 151 മരണമടക്കം ആകെ മരണം 8,822 ഉം ആയി. പുതിയ പതിനെട്ട് മരണങ്ങളടക്കം ഗുജറാത്തിലെ കോവിഡ് മരണങ്ങൾ രണ്ടായിരത്തോടടുക്കുകയാണ്.

പ്രതിരോധ പ്രവര്‍ത്തനത്തിൽ മുൻനിരയിലുള്ള പൊലീസിലും വിവിധ സേന വിഭാഗങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. ബിഎസ്എഫ്, ഐടിബിപി സേനാ വിഭാഗങ്ങളിലായി 54 പേ൪ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കോവിഡ് ഒരു ലക്ഷത്തിലേക്ക് കടക്കുകയാണ്. 99, 444 കോവിഡ് കേസുകളാണ് ഇതിനകം റിപ്പോ൪ട്ട് ചെയ്തത്. മരണം 3067ഉം. രാജ്യത്തെ വിവിധ ജയിലുകളിലും കോവിഡ് ബാധ തുടരുകയാണ്. പഞ്ചാബ് ലുധിയാനയിലെ സെൻട്രൽ ജയിലിൽ ഇന്നലെ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

You might also like

-