രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു 24 മണിക്കൂറിനിടെ 57,117 പേരിൽ കോവിഡ്

ചികിത്സയിൽ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേർക്ക് രോഗം ഭേദമായി.ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിൾ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി

0

ഡൽഹി :രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ കുതിച്ചുയിരുന്നു . 24 മണിക്കൂറിനിടെ 57,117 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 764 പേർ കൂടി മരിച്ചു . ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ലെത്തി. 36511 പേരാണ് ഇതുവരെ മരിച്ചത്. ചികിത്സയിൽ ഉള്ളത് 5,65,103 പേരാണ്. 10,94,371 പേർക്ക് രോഗം ഭേദമായി.ഇന്നലെ മാത്രം രാജ്യത്ത് 5,25,689 പരിശോധനകൾ നടത്തി. ഇതോടെ രാജ്യത്ത് നടത്തിയ സാമ്പിൾ പരിശോധനകളുടെ എണ്ണം 1,93,58,659 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. തെലങ്കാനയിൽ ഇന്ന് 2083 പേർക്ക് കോവിഡ്. 11 മരണം. ഹൈദരാബാദിൽ മാത്രം 578 രോഗികൾ. 17754 പേർ ചികിത്സയിൽ. 64786 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. ആകെ മരണം 530. കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഉത്തർപ്രദേശിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ബിഹാറിൽ മൂവായിരത്തിനും തെലങ്കാനയിൽ രണ്ടായിരത്തിനും അടുത്തെത്തി. ആകെ രോഗബാധയുടെ 65 ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്.