“നടിയെ ആക്രമിച്ചന്ന കേസില്‍ “വിചാരണക്ക് കൂടുതൽ സമയം വേണം ജഡ്ജി സുപ്രിം കോടതിയെ സമീപിച്ചു

കേസിൽ നടിയുടെ ക്രോസ്സ് വിസ്താരം ആരഭിച്ചിരിക്കെയാണ് ലോക് ഡൗണിനെത്തുടർന്നു കേസ്സ് അനിശ്ചിതമായി നീട്ടിവക്കേണ്ടി വന്നത് 

0

ഡൽഹി :നടിയെ ആക്രമിച്ചന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി ഹണി വര്ഗീസ് സുപ്രീം  കോടതിയെ സമീപിച്ചത്. ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. , കൊവിഡ് ബാധയെത്തുടർന്നുള്ള ലോക് ഡൗൺ ആയതിനാൽ കോടതി അടച്ചിടേണ്ടി വന്നതിനാൽ വിചാരണ പലതവണ മാറ്റി വെക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിചാരണക്ക് കൂടുതൽ സമയം അവശ്യ പെട്ട് ജഡ്ജി കോടതിയെ സമീപിച്ചത്.കേസിൽ നടിയുടെ ക്രോസ്സ് വിസ്താരം ആരഭിച്ചിരിക്കെയാണ് ലോക് ഡൗണിനെത്തുടർന്നു കേസ്സ് അനിശ്ചിതമായി നീട്ടിവക്കേണ്ടി വന്നത്

കേസിന്റെ വിചാരണ മായി ബാന്ധപെട്ട ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹർജി നൽകി, കേസ് പരിഗണിക്കാൻ വനിതാ ജഡ്‍ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്‍ജിയായിരുന്ന ഹണി വർഗീസിനെ ഈ കേസിന്‍റെ വിചാരണയ്ക്കായി നിയോഗിച്ചത്. കേസ് നാലാം തിയതി പരിഗണിക്കും.