രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് നാൽപ്പതിനായിരത്തിലേക്ക്

മരണം 27,000പിന്നിട്ടു.ഓരോ 20 ദിവസവും രോ​ഗികള്‍ ഇരട്ടിക്കുന്നു. 3.44 ശതമാനം എന്ന തോതിലാണ്‌ പ്രതിദിനവർധന

0

ഡൽഹി :രാജ്യത്ത്‌ ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്. കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറിൽ 38902 രോ​ഗികള്‍. ആകെ രോ​ഗികൾ 11 ലക്ഷം കടന്നു. മരണം 27,000പിന്നിട്ടു.ഓരോ 20 ദിവസവും രോ​ഗികള്‍ ഇരട്ടിക്കുന്നു. 3.44 ശതമാനം എന്ന തോതിലാണ്‌ പ്രതിദിനവർധന.വെള്ളിയും ശനിയും ബ്രസീലിനേക്കാൾ കൂടുതൽ രോ​ഗികള്‍ ഇന്ത്യയിൽ റിപ്പോർട്ടുചെയ്‌തു.

ബംഗളൂരു, ഹൈദരാബാദ്‌, പുണെ നഗരങ്ങളിൽ തീവ്രവ്യാപനം
മഹാരാഷ്ട്രയ്‌ക്കും തമിഴ്‌നാടിനും പുറമേ കർണാടക, ആന്ധ്ര എന്നിവിടങ്ങളിലും രോ​ഗം തീവ്രമായി. ആന്ധ്രയിൽ ഞായറാഴ്‌ച രോ​ഗികള്‍ അയ്യായിരം കടന്നു. കർണാടകയില്‍ പ്രതിദിനം നാലായിരത്തിലേറെ രോ​ഗികള്‍. തമിഴ്‌നാട്ടിൽ ഞായറാഴ്‌ച അയ്യായിരത്തോളം.

മുംബൈ, ഡൽഹി, ചെന്നൈ എന്നീ മഹാനഗരങ്ങൾക്ക്‌ പുറമെ ബംഗളൂരു, ഹൈദരാബാദ്‌, പുണെ എന്നിവിടങ്ങളിലു വ്യാപനം തീവ്രം. പല സംസ്ഥാനങ്ങളും നിയന്ത്രണം കർക്കശമാക്കി.അസമിൽ ജൂലൈ 22 മുതൽ അന്തർജില്ലാ നീക്കം വിലക്കി. ഗുവാഹത്തിയിൽ മൂന്നാഴ്‌ച അടച്ചിടൽ തുടരുന്നു. അരുണാചലിൽ തലസ്ഥാനനഗരം ആഗസ്‌ത്‌ മൂന്നുവരെ അടച്ചിട്ടു. ബംഗളൂരുവും അടച്ചിടലിലാണ്‌. ബംഗാളിൽ 739 മേഖല അടച്ചിട്ടു.

ദിവസേനയുള്ള രോ​ഗികളുടെ എണ്ണം നാൽപ്പതിനായിരത്തോട്‌ അടുത്തതോടെ രാജ്യത്ത്‌ രോഗമുക്തി നിരക്കിൽ വീണ്ടും ഇടിവ്‌. വ്യാഴാഴ്‌ച 63.33 ശതമാനമായിരുന്ന രോഗമുക്തി നിരക്ക്‌ 62.86 ശതമാനമായി കുറഞ്ഞു. എന്നാൽ രാജ്യത്തെ മരണനിരക്ക്‌ ഇതാദ്യമായി 2.5 ശതമാനത്തിന്‌ താഴെയെത്തി.ആൻഡമാൻ നിക്കോബാറിലും നാല്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മരണനിരക്ക്‌ പൂജ്യമാണ്‌. കേരളമടക്കം 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒന്നിൽ താഴെയാണ്‌ മരണനിരക്ക്‌. 0.34 ശതമാനമാണ്‌ കേരളത്തിലെ മരണനിരക്ക്‌.24 മണിക്കൂറിൽ 23600 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 6.77 ലക്ഷം‌. 3.73 ലക്ഷം പേർ ചികിത്സയില്‍‌. ഇന്ത്യയിലെ പരിശോധനാ നിരക്ക്‌ ദശലക്ഷം പേരിൽ 9994.1 എന്ന നിലയിലേക്ക്‌ ഉയർന്നു.

You might also like

-