സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുയും നാളെ കസ്റ്റംസ്  കസ്റ്റഡിയിൽ വാങ്ങും 

രണ്ട് അന്വേഷണ ഏജന്‍സികളും ചേർന്ന് ഇതുവരെ 15 പേരെയാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടത്തിയത്

0

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ എൻ ഐ അ  കസ്റ്റഡിയിലുള്ള  സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുയും എന്ന് കസ്റ്റംസിന് കൈമാറിയേക്കും ഇരുവരെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കിയ ശേഷം   പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

രണ്ട് അന്വേഷണ ഏജന്‍സികളും ചേർന്ന് ഇതുവരെ 15 പേരെയാണ് പിടികൂടിയത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ പരിശോധിച്ചപ്പോഴാണ് 30 കിലോ സ്വർണം കണ്ടത്തിയത്. ആദ്യ ദിനത്തിൽ തന്നെ കോൺസുലേറ്റിലേ മുൻ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് പിടികൂടിയെങ്കിലും അടുത്ത അറസ്റ്റിനായി ഒരാഴ്ച സമയമെടുത്തു. ഇതിനിടയിലാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. ഇതോടെ മുഖ്യകണ്ണികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പിടിയിലായി.

പെരിന്തൽമണ്ണയിൽ നിന്ന് കെ.ടി.റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തോടെയാണ് കള്ളക്കടത്തിന്‍റെ പിന്നിലെ പ്രതികൾ ഒന്നിന് പുറകെ ഒന്നായി ദിനംപ്രതി അറസ്റ്റിലായത്. റമീസിൽ നിന്ന് മൂവാറ്റുപുഴക്കാരൻ ജലാലിലേക്ക് എത്തി. ജലാലിന്റെ മൊഴി പ്രകാരം സ്വർണം വാങ്ങാൻ പണം മുടക്കിയവരിൽ ചിലരെയും അറസ്റ്റ് ചെയ്തു. സ്വപ്നയെയും സന്ദീപിനേയും ചോദ്യം ചെയ്തതോടെ എന്‍ഐഎക്ക് നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്.അതേസമയം, ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസൽ ഫരീദെന്നാണ് വിവരം. ഇന്ത്യ കഴിഞ്ഞ ദിവസം ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു

You might also like

-