സ്വർണക്കടത്ത് പണം ഫൈസൽ ഫരീദ്ചിലവഴിച്ചത് മലയാള സിനിമ നിർമ്മാണത്തിനും  

അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.

0

സ്വര്ണക്കടത്തിൽ ലഭിച്ച പണം ഫൈസൽ ഫരീദ്  ചെലവഴിച്ചതു മലയാള സിനിമയുടെ നിർമ്മാണത്തിന് വേണ്ടിയുമെന്നു അന്വേഷണ സംഘം ഏതുസംബന്ധിച്ച്  വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. ന്യൂജനറേഷൻ സംവിധായകന്റേയും, മുതിർന്ന സംവിധായകന്റേയും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.

നാല് ചിത്രങ്ങൾക്കാണ് ഫൈസൽ ഫരീദ് കള്ളകടത്ത് പണം ഉപയോഗിച്ചത്. അരുൺ ബാലചന്ദ്രൻ വഴിയായിരുന്നു പണം സിനിമ മേഖലയിൽ എത്തിച്ചത്.കസ്റ്റംസും, എൻഐഎയും ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരികച്ചതായാണ് വിവരം

ഫൈസൽ ഫരീദിന്റെ സിനിമ ബന്ധം സംബന്ധിച്ചു കൂടുതൽ തെളിവുകൾ ഇയാളെ  നാട്ടിലെത്തിച്ചു ചോദ്യം ചെയ്യുമ്പോൾ  കൂടുതൽ വ്യക്തമാകുമെന്നാണ്  വിവരം 15 വർഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വർണ കള്ളക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിവുണ്ടെന്നാണ് എൻഐഎയുടേയും കസ്റ്റംസിന്റേയും വിലയിരുത്തൽ.ഫൈസൽ നാട് വിടുമെന്ന സംശയത്തെ തുടർ ന്ന് ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്ചോദ്യം ചെയ്തു വരികയാണ് സ്വന്തർണക്കടത്തുമായി ബന്ധപെട്ടു സമാനമായ കേസ്സ് യു എ ഇ യിലും രജിസ്റ്റർ ചെയ്തട്ടുള്ളതിനാൽ ഉടെനെ ഇയാളെ വിട്ടുകിട്ടാനുള്ള സാധ്യത കുറവാണ് . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും ദുബായ് പൊലീസും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കസ്റ്റഡിയിൽ എടുത്തത്.