ഇന്ത്യ-ചൈന അതിർത്തി പ്രശനം ചർച്ച ചെയ്യാൻ 19 സർവ്വ കക്ഷിയോഗം വിളിച്ചു പ്രധാനമന്ത്രി

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റുമാർ ഈ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കും: പ്രധാനമന്ത്രിയുടെ ഓഫീസ്

0

ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 19 ന് വൈകുന്നേരം 5 മണിക്ക് സർവ്വകക്ഷി പാർട്ടി യോഗം വിളിച്ചു . വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റുമാർ ഈ വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കും: പ്രധാനമന്ത്രിയുടെ ഓഫീസ്അറിയിച്ചു   പ്രതിപക്ഷ നിരയിൽ നിന്നടക്കം പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പ്രശനത്തെതുടരുന്ന തുടരുന്ന മൗനത്തിൽ പ്രതിഷേധം ശക്തമായാ സാഹചര്യത്തിലാണ് പ്രധാനമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചിട്ടുള്ളത്

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആയുധ വിന്യാസത്തിന് സൈന്യത്തിന് സര്‍ക്കാര്‍ അധികാരം നല്‍കി. സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മൂന്ന് സേനാ വിഭാഗങ്ങളുടെയും നീക്കങ്ങള്‍ ഏകോപിപ്പിക്കും
കിഴക്കന്‍ ലഡാക്കിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ ധീരതയും ത്യാഗവും രാജ്യം മറിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഗല്‍വാനില്‍ സൈനികര്‍ മരിക്കാനിടയായത് അത്യന്തം വേദനിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണ്. ജവാന്മാരുടെ കുടുംബത്തിനൊപ്പമാണ് രാജ്യമെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന് ശേഷം പ്രതിരോധമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

You might also like

-