അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സേന മേധാവികളു മായി കുടിക്കാഴ്ചനടത്തുന്നു

0
Nation will never forget their bravery and sacrifice. My heart goes out to the families of the fallen soldiers. The nation stands shoulder to shoulder with them in this difficult hour. We are proud of the bravery and courage of India’s bravehearts: Defence Minister Rajnath Singh
Quote Tweet
The loss of soldiers in Galwan is deeply disturbing and painful. Our soldiers displayed exemplary courage and valour in the line of duty and sacrificed their lives in the highest traditions of the Indian Army: Defence Minister Rajnath Singh (File pic)

Image

ANI
Defence Minister Rajnath Singh holds meeting with 3 Service Chiefs (Army, Navy & Air Force) and the Chief of Defence Staff. He also spoke to External Affairs Minister S Jaishankar on the current situation: Sources
ഡൽഹി :ഇന്ത്യ ചൈന അതിർത്തിയിൽ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‍വരയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത് 20 സൈനികര്‍. ചൈനീസ് അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ പതിനേഴ് സൈനികര്‍ കൂടി വീരമൃത്യു വരിച്ചതായി കരസേന വാര്‍ത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 3 സേന മേധാവികളുയുടെയും അടിയന്തര യോഗം വിളിച്ചു (കരസേന, നാവികസേന, വ്യോമസേന) കൂടിക്കാഴ്ച നടത്തി . നിലവിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി അദ്ദേഹം സംസാരിച്ചു

ചൈനീസ് ഭാഗത്തെ ആള്‍നാശത്തെക്കുറിച്ച് കൃത്യമായ വിവരമില്ല.ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടലിൽ ചൈനീസ് യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ 43 പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു
മിനിഞ്ഞാന്ന് രാത്രി ഗാല്‍വന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണലുള്‍പ്പെടേ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചുവെന്നാണ് ഇന്നലെ ഉച്ചയോടെ കരസേന അറിയിച്ചത്. വൈകിട്ടോടെ വീരമൃത്യു വരിച്ചവരുടെ എണ്ണം കൂടിയേക്കാമെന്ന സൂചനകള്‍ പുറത്തുവന്നു. ആദ്യം രാജ്യാന്തര മാധ്യമങ്ങളും പിന്നാലെ ദേശീയ മാധ്യമങ്ങളും ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. രാത്രി പത്തുമണിയോടെ ഇക്കാര്യം സ്ഥിരീകരിച്ച് കരസേന വാര്‍ത്താകുറിപ്പിറക്കി. സംഘര്‍ഷം മാത്രമല്ല, പ്രതികൂല കാലാവസ്ഥയും സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമാണെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായി എന്ന് പറഞ്ഞെങ്കിലും ഇത് എത്രയാണെന്ന വിവരം വാര്‍ത്താകുറിപ്പില്‍ ഇല്ല. സംഘര്‍ഷസ്ഥലത്ത് നിന്ന് ഇരു സൈന്യവും പിന്മാറിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Commanding Officer of the Chinese Unit involved in the face-off with Indian troops in the Galwan Valley among those killed: Sources confirm to ANI

ചൈനീസ് സൈന്യത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറച്ച് ചില സൂചനകള്‍ മാത്രമാണുള്ളത്. 43 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് വാര്‍ത്തവിതരണ സംവിധാനങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമായതായാണ് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പറയുന്നത്. ഇക്കാര്യം ചൈനയോ ഇന്ത്യയോ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയും പറയപ്പെടുന്നു. കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനിക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. ഏത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘര്‍ഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം സൈന്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നു.

You might also like

-