രാജ്യത്ത് കോവിഡ് മരണം കുതിച്ചു ഉയർന്നു 24 മണിക്കൂറിനിടെ 2003 പേര് മരിച്ചു പുതിയതായി 10,974പേർക്ക് കോവിഡ്

രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,54,065 ആണ്, ഇതിൽ 1,55,227 സജീവ കേസുകൾ, 1,86,935 രോഗശമനം ഡിസ്ചാർജ്  മരണസംഖ്യ 11903  ഉയർന്നു

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2003 മരണങ്ങളും 10,974 പുതിയ കോവിഡ് 19 കേസുകളുംറിപ്പോർട്ട് ചെയ്തതായിആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

ഇതോടെ  രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,54,065 ആണ്, ഇതിൽ 1,55,227 സജീവ കേസുകൾ, 1,86,935 രോഗശമനം ഡിസ്ചാർജ്  മരണസംഖ്യ 11903  ഉയർന്നുമഹാരാഷ്ട്രയില്‍ കണക്കില്‍ പെടാതിരുന്ന 1,328 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണം.

3,54,065 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,55,227 പേര്‍ ചികിത്സയിലാണ്. 1,86,935 പേരുടെ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒറ്റദിവസം 20 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വരെ 2.9 ശതമാനമായിരുന്ന മരണനിരക്ക് 3.4 ശതമാനമായി ഉയര്‍ന്നു.

തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ അനുസരിച്ച് മഹാരാഷ്ട്രയില്‍ 4,128 പേരാണ് രോഗം ബാധിച്ച് മരിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ആയപ്പോള്‍ ഇത് 5,537 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 55 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. മുംബൈയില്‍ മാത്രം 3,167 പേരാണ് മരിച്ചത്.