“ചൈനീസ് അതിക്രമത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാകുമോ”

ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്ന ചോദ്യവുമായി യശ്‌വന്ത് സിൻഹ

0

ലഡാക്കിൽ 20 ജവാന്മാരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്ന ചോദ്യവുമായി യശ്‌വന്ത് സിൻഹ. ബി.ജെപി മുൻ ദേശീയ വൈസ് പ്രസിഡണ്ടും, വാജ്‌പെയ് മന്ത്രിസഭയിൽ അംഗവുമായിരുന്ന സിൻഹ ട്വിറ്ററിലൂടെയാണ് കേന്ദ്രത്തെ വെല്ലുവിളിച്ചത്.’വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല…’ എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്.അടൽ ബിഹാരി വാജ്‌പേയ് സർക്കാറിൽ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിൻഹ, പാർട്ടിക്കുള്ളിൽ മോദിയെ ശക്തമായി വിമർശിച്ചിരുന്നയാളായിരുന്നു. പാർട്ടിയുടെ നിലവിലെ അവസ്ഥ ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്നാരോപിച്ച്  2018-ലാണ്  അദ്ദേഹം ബി.ജെപിയിൽ നിന്ന് രാജിവെച്ചത്.