കോതമംഗലം ചെറിയ പള്ളി തര്‍ക്കം,സംഘർഷം തുടരുന്നു വിട്ടുവീഴ്ച്ചയില്ലാതെ ഇരുപക്ഷവും

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്‍റെ ഡ്രൈവറെ പോലീസ് പുലർച്ചെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പിറവം പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലിസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

0

കോതമംഗലം: കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ വിശ്വാസികൾ തടഞ്ഞിട്ട് 19മണിക്കൂർ പിന്നിടുന്നു. നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളി അങ്കണത്തിൽ റമ്പാനും 4 ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.
ഓർത്തഡോക്സ് വിഭാഗം വൈദികന്‍ കോതമംഗലം പള്ളിയിൽ പ്രവേശിക്കാൻ അനുവാദം നൽകിയ കോടതി വിധി നടപ്പിലാക്കാതെ തിരിച്ച് പോകില്ലെന്ന് തോമസ് പോൾ റമ്പാൻ. ഇന്നലെ ഉച്ച മുതൽ പള്ളിക്ക് മുന്നിൽ പൊലീസ് കാവലിൽ കാറിൽ കഴിഞ്ഞുകൂടുകയാണ് തോമസ് പോൾ റമ്പാൻ. പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭ വിശ്വാസികളും പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ പത്തരയോടെ പൊലീസ് സംരക്ഷണയില്‍ ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റമ്പാൻ കോതമംഗലം ചെറിയ പള്ളിയിലെത്തുകയും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഉച്ചക്ക് ഒരു മണിയോടെ പള്ളിയിലെത്തിയ തോമസ് പോൾ റബ്ബാനെതിരെ പ്രതിഷേധം കനത്തുവെങ്കിലും അദ്ദേഹം മടങ്ങിപ്പോകാൻ തയ്യാറായില്ല. വിധി നടപ്പിലാക്കുന്നത് വരെ തിരികെ പോകില്ലെന്നുള്ള നിലപാട് സ്വീകരിക്കാനാണ് ഓർത്തഡോക്സ് സഭ നേതൃത്വവും തോമസ് പോൾ റബ്ബാന് നിർദേശം നൽകിയത്

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്‍റെ ഡ്രൈവറെ പോലീസ് പുലർച്ചെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പിറവം പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലിസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ പുതിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മലങ്കര സഭാ തർക്കം നിലനിൽക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്നം വ്യാപിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ യാക്കോബായ വിഭാഗത്തിൽ നിന്നും പൂർണമായും പള്ളികൾ വിട്ടുകിട്ടണമെന്ന നിലപാടാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്

You might also like

-