ഇ ഡി ആക്രമണക്കേസിൽ പ്രതിക്കായി പ്രോസിക്യൂട്ടർ വാദിച്ച ഗീനാകുമാരിയെ എതിര്‍ കക്ഷിയാക്കാൻ സര്‍ക്കാര്‍ നീക്കം
കൊച്ചിയിൽ, ഡിജിപി ആസഫലി വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്.പ്രതിയുടെ ജാമ്യം റദ്ദാക്കാണമെനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അടുത്ത ദിവസം ഹർജി നൽകും.
തിരുവനന്തപുരം| പിണറായി വിജയൻറെ വാടക വീട്ടിലെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ചകേസിൽ പ്രതിക്കായി കോടതിയിൽ പ്രോസിക്യൂട്ടർനിലപാട് സ്വീകരിച്ച നടപടിയിൽ . അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെയാണ് സര്‍ക്കാര്‍ നീക്കം. ജാമ്യത്തിനെതിരെയുള്ള അപ്പീലില്‍ എതിര്‍ കക്ഷിയാക്കാനാണ് തീരുമാനം. നാളെ ഹൈക്കോടതിയിലാണ് അപ്പീൽ നൽകുന്നത്. 9ാം പ്രതി ഹരീഷ്കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്നാണ് ഗീനാകുമാരി കോടതിയിൽ വാദിച്ചത്. ജാമ്യത്തിനെതിരെയുള്ള പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് ഇങ്ങനെ വാദിച്ചത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാർ കോടതിയിലെത്തുന്നത് അപൂര്‍വമാണ്.
ഇ ഡി കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കും. നാളെ സെഷൻസ് കോടതിയിൽ ഹാജരാകുന്നത് സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്. ഗീന കുമാരിയെ മാറ്റി ഇന്നു വൈകിട്ട് ഉത്തരവ് ഇറങ്ങും. കൊച്ചിയിൽ, ഡിജിപി ആസഫലി വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായത്.പ്രതിയുടെ ജാമ്യം റദ്ദാക്കാണമെനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അടുത്ത ദിവസം ഹർജി നൽകും. തിരുവനന്തപുരം മ്യൂസിയം SHO, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കേസിൽ ഗുഡാലോചന സമ്പന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. സ്‌പെഷ്യൽ പ്രോസിക്യൂട്ടറും നിലപാട് അറിയിക്കും . കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്.