“വനരാജിനെതിരെ” ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് മാർച്ച് 30ന് ജനകീയ മാർച്ച്

ഇടുക്കിയിലെ 215720 ഏക്കർ ഭൂമി വനമാക്കണമെന്ന് ആവശ്യപ്പെട്ടു വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന 2002 ൽസുപ്രീം കോടതിയിൽ നൽകിയ ഹർജിമാർച്ച് 17 ന് അന്തിമവാദം കേൾക്കുന്നതിനായി നിശ്ചയിച്ചിരിക്കുകയാണ് കോടതി നിർദ്ദേശത്തിൽ സെൻട്രൽ എംപവേഡ് കമ്മറ്റി 2005 ൽ തയ്യാറാക്കി കോടതിക്ക് നൽകിയ കർഷകവിരുദ്ധ റിപ്പോർട്ടും മലയോരത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

0

തൊടുപുഴ | കാർഡമം ഹിൽ റിസർവ്വ് (CHR) പ്രദേശം വനക്കാനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ആരോപിച്ചു. ഇടുക്കിയിലെ 215720 ഏക്കർ ഭൂമി വനമാക്കണമെന്ന് ആവശ്യപ്പെട്ടു വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന 2002 ൽസുപ്രീം കോടതിയിൽ നൽകിയ ഹർജിമാർച്ച് 17 ന് അന്തിമവാദം കേൾക്കുന്നതിനായി നിശ്ചയിച്ചിരിക്കുകയാണ് കോടതി നിർദ്ദേശത്തിൽ സെൻട്രൽ എംപവേഡ് കമ്മറ്റി 2005 ൽ തയ്യാറാക്കി കോടതിക്ക് നൽകിയ കർഷകവിരുദ്ധ റിപ്പോർട്ടും മലയോരത്ത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.മലയോര ജനതക്കെതിരായി കോടതിയെ സമീപിച്ചിട്ടുള്ള വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയെ കുറിച്ചു ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും ലാൻഡ് ഫ്രീഡം മൂവ്മെന്റ് ആവശ്യപ്പെട്ടു .
എ ഡി 1897ൽ തിരുവിതാംകൂർ രാജാവിറക്കിയ രാജ വിളംബരത്തിൽ ഇപ്പോഴത്തെ ദേവികുളം, ഉടുംബൻഞ്ചോല, പീരുമേട് താലൂക്കുകളിലെ 25 വില്ലേജ് പ്രദേശങ്ങൾക്കുള്ളിലായി വരുന്ന 15720 ഏക്കർ പ്രദേശം ഏലം കൃഷിക്കായി റിസർവ്വ് ചെയ്തതായി വിജ്ഞാപനം ചെയ്തിരുന്നു.
ഇതിനെ വനം വകുപ്പിന്റെ ബിനാമിയായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടന 215720 ഏക്കർ എന്നാക്കി വ്യാജരേഖ സൃഷ്ടിച്ചാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത് ,5 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന പ്രദേശം വനമായി പ്രഖ്യാപിക്കണമെന്ന യുക്തിരഹിത വാദമുഖങ്ങളെ പിന്തുണക്കുന്ന സമീപനമാണ് വനം വകുപ്പിനുള്ളത്.സങ്കീർണങ്ങളായ ഭൂപ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന മലയോര ജനതക്ക് മറ്റൊരു ഇടിത്തീയായി ഈ വിഷയം മാറാതിരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ട ഘട്ടത്തിൽ സർക്കാർ ഭാഗത്ത് നിന്ന് വേണ്ട ഇടപെടൽ നടത്തി കാണുന്നില്ലന്നും ലാണ്ട ഫ്രീഡം മൂവ്മെന്റ് ആരോപിച്ചു
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരുവാൻ ലാൻഡ് ഫ്രീഡം മൂവ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി ഈ മാസം 15 ന് ചെറുതോണിയിൽ വച്ച് നടക്കുന്ന ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെയും കർഷക സംഘടനകളുടെയും ജില്ലാ കൺവെൻഷൻ ചേരും . ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ നേതൃത്വത്തിൽ മാർച്ച് 30ന് നെടുങ്കണ്ടം താലൂക്ക് ഓഫീസിനു മുമ്പിലേക്ക് വമ്പിച്ച ജനകീയ മാർച്ച് സംഘടിപ്പിക്കും

മാങ്കുളത്ത് വനം വകുപ്പ് അതിക്രമം തടയണം

റോഡുകൾ അടച്ചു പൂട്ടിയുള്ള വനം വകുപ്പുദ്യോഗസ്ഥരുടെ
അതിക്രമം അവസാനിപ്പിക്കണമെന്നു ലാൻഡ് ഫ്രീഡം മൂവ് മെന്റ് ആവശ്യപ്പട്ടു.വനത്തിന് നടുവിലുള്ള ഒരൂ ഗ്രാമം എന്ന നിലയിൽ മാങ്കുളത്തു നിയമവ്യവസ്ഥയെ വെല്ലു വിളിച്ചു നിലവിലുള്ള വനനിയമങ്ങൾക്കപ്പുറത്തു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം നിയമങ്ങൾ അടിച്ചേല്പിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള റോഡുകൾ അടച്ചു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു എലി മട പുകക്കുന്നത് പോലെ ജനങ്ങളെ കുടിയൊഴിയാൻ നിർബന്ധിതരക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം നൽകേണ്ടി വരും.
1970 മുതൽ പ്രദേശവാസികൾ ഉപയോഗിച്ച് വന്നിരുന്ന റോഡണ് കഴിഞ്ഞ ദിവസം വനം വകുപ്പ് JCB ഉപയോഗിച്ച് ട്രഞ്ച് കുഴിച്ചു യാത്ര തടഞ്ഞത്.

1980 ലെ വന സംരക്ഷണ നിയമം നിലവിൽ വരുന്നതിനു മുൻപേ നിലവിലുണ്ടായിരുന്ന റോഡ് എന്ന നിലയിലും ഈ റോഡിലേക്ക് പ്രവേശനം നൽകുന്ന ഇരുവശത്തുമുള്ള റോഡ് പഴയ അലുവാ മൂന്നാർ റോഡിന്റെയും റദ്ധാക്കപ്പെട്ട മലയോര ഹൈവെയുടെയും ഭാഗമായതും KSEB ക്കു കൈമാറിയ റോടുമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. തടഞ്ഞ റോഡിൽ കേവലം 700 മീറ്റർ മാത്രമാണ് വനത്തിന്റെ ഭാഗമായുള്ളത്. തടയാൻ പറഞ്ഞ ന്യായം ഇതിലൂടെ ടൂറിസ്റ്റ് വാഹനങ്ങൾ പോകുന്നു എന്നും ടൂറിസ്റ്റുകൾ പുഴയിലിറങ്ങുന്നു എന്നതുമാണ് . പൊതു വഴിയിലൂടെ ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാത്രമായി സഞ്ചാരം നിഷേധിക്കാനാവില്ല. മാത്രമല്ല പുഴയിൽ വിനോദ സഞ്ചരികൾ അപകടത്തിൽ പെടുന്നത് റോഡിന്റെ കുറ്റമാണെന്നതും അംഗീകരിക്കാനാവില്ല.
മാങ്കുളത്തെ ജനത്തോട് വനം വകുപ്പ് ശത്രുതയോടായാണ് പെരുമാറുന്നത്. പഴയ KDH വില്ലേജിന്റെ ഭാഗമായ മാങ്കുളം വില്ലേജ് പൂർണമായും കണ്ണൻ ദേവൻ ലാൻഡ് റിസപ്ഷൻ ആക്ട് പ്രകാരം സർക്കാർ നിശ്ചിത ഉദ്ദേശത്തിന് നിയസഭാ പാസാക്കിയ നിയമത്തിന്റെ പിൻബലത്തിൽ ഏറ്റെടുത്തതും ഹൈക്കോടതി നിർദേശപ്രകാരം പാലാ സെന്ററൽ ബാങ്കിന്റെ ലിക്വിഡേറ്റർ ആധാരം ചെയ്തു നൽകിയ ഭൂമിയുമാണ്. സർക്കാർ ഉത്തരവ് പ്രകാരം കർഷകർക്ക് വിതരണം ചെയ്യാൻ നീക്കി വച്ച ഭൂമിയുടെ അതിർത്തി നിർണയിച്ചാൽ അവശേഷിക്കുന്ന ഭൂമി വനമാക്കുന്നതിനെതിരെ കർഷകർ എതിർക്കുന്നില്ല. എന്നാൽ നിയമത്തിന്റെ മുൻപിൽ നിലനിൽക്കാത്തതും നിയമസഭ പാസാക്കിയ നിയമത്തിന്റെ അന്തസത്തയെ തകർക്കുന്നതുമായ 2007 ലെ വനവിഞാപനമാണ് മാങ്കുളത്തെ കർഷകരുടെ ഭാവിക്കുമേൽ കരിനിഴൽ വീഴ്ത്തുന്നത്.
മാങ്കുളത്തേക്കുള്ള റോഡുകൾ തടയാനുള്ള വനം വകുപ്പ് നീക്കം ഇതാദ്യമല്ല. രണ്ടു വർഷങ്ങൾക്കു മുൻപ് കേന്ദ്രഗവണ്മെന്റിന്റെ RIDF പദ്ധതിയിൽ മാങ്കുളത്തു നിന്നും കോഴിവിളക്കുടിക്കു നിർമിച്ച പെരുമ്പൻകുത്തു കോഴിവിളക്കുടി റോഡിൽ ചെക്ക്‌ പോസ്റ്റ്‌ സ്ഥാപിച്ചു സഞ്ചാരം തടയാൻ വനം വകുപ്പ് ശ്രമം നടത്തുകയും ജനങ്ങളുടെ പ്രധിഷേധതെ തുടർന്ന് റോഡ് തുറന്നു കൊടുക്കേണ്ടി വരുകയും ചെയ്തിരുന്നു.
മലയോര ഹൈ വെയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നതും ആറാം മൈലിൽ നിന്നും കുറത്തികുടി വരെ PWD ടെൻഡർ ചെയ്തതുമായ ആറാം മൈൽ – മാങ്കുളം മലയോരഹൈവെയുടെ ഭാഗമായ റോഡ് ആലൻമെന്റു മാറ്റിയതിനു പിന്നാലെ റോഡ് പൂർണമായും അടച്ചു യാത്ര അദിവാസികൾക്ക് മാത്രമാക്കി. ഒരൂ വർഗ്ഗത്തിനു മാത്രമായി പൊതു വഴിയിലൂടെ യാത്ര അനുവദിക്കുന്ന കേരളത്തിലേ ഏക റോഡാണ് ആറാം മൈൽ മാങ്കുളം റോഡ്.
മാങ്കുളം പഞ്ചായത്തിലൂടെ കടന്നു പോയിരുന്ന പഴയ ആലുവ മൂന്നാർ റോഡു പൂർണമായും ഇപ്പോഴും PWD യുടെ ആസ്തി റജിസ്റ്ററിൽ പെടുന്ന റോഡാണെങ്കിലും ഈ റോഡിൽ PWD മന്ത്രി ഇൻവെസ്റ്റിഗഷൻ എസ്ടിമേറ്റെന് ഉത്തരവിട്ടിട്ടും രോഡളക്കാൻ വനം വകുപ്പ് തടസം സൃഷ്ടിക്കുന്നു.എല്ലാ രീതിയിലും ഒരൂ ജനതയെ പീഡിപ്പിച്ചു കുടിയൊഴിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനു മികച്ച ഉദഹരണമാകുകയാണ് മാങ്കുളം ഗ്രാമം.
പുറം ലോകവുമായി ബന്ധപ്പെടാനുള്ള സൗകര്യക്കുറവ് മറയാക്കി ജനങ്ങളുടെ മനുഷ്യവകാശം ലംഖിക്കാനുള്ള വനം വകുപ്പ് നടപടിയിൽ ശക്തിയായ പ്രധിഷേധം ഉണർത്തും. വന സംരക്ഷണത്തിന്റെ മറവിൽ ജില്ലയിലെമ്പാടും വനം വകുപ്പ് സാമാന്തര ഭരണകൂടമാകുകയും മറ്റു വകുപ്പുകളെയും ജില്ലാ ഭരണകൂടത്തേയും ഇരുട്ടിൽ നിർത്തുകയും ചെയ്യുന്ന നേരികേടിനെതിരെ മാങ്കുളത്തെ മുഴുവൻ ജനങ്ങളെയും അണിനിരത്തി അതിശതമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ലാൻഡ് ഫ്രീഡം മൂവേമെന്റ് ജില്ലാ നേതൃത്വം വ്യക്തമാക്കി ..വാർത്ത സമ്മേളനത്തിൽ ലാൻഡ് ഫ്രീഡം മൂവ് മെന്റ് ചെയർമാൻ സണ്ണി പൈമ്പിള്ളിൽ,ജനറൽ കൺവീനർ റസാക്ക് ചൂരവേലിൽ സെക്രട്ടറി പി എം ബേബി , KVVES ജില്ലാ ട്രഷറർ ആർ.രമേശ് KVVES ജില്ലാ വൈസ് പ്രസിഡന്റ്ജയശങ്കർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

You might also like