കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

നാല് യാത്രക്കാരിൽ നിന്നായി 11.29 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി.

0

കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 11.29 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി. 4.15 കോടി രൂപ വില വരുന്ന സ്വർണ ബിസ്‌കറ്റുകളാണ് ഡിആർഐ പരിശോധനയിൽ പിടികൂടിയത്.ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

ഗൃഹോപകരണങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമിച്ചത്. പിടിയിലായവരെ ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരുകയാണ്.