സൗദിയിലെ ജിസാന്‍ വിമാനത്താവളത്തിന് നേരെ ഹൂതി ആളില്ല വിമാനാക്രമണം

രാത്രി നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസാന്‍, അബഹ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകി.സൗദി സഖ്യസേനയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്നലെ രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് ആക്രമണം നടത്തിയത് ഹൂതികള്‍ പ്രഖ്യാപിച്ചത്

0

ദുബായ് :സൗദിയിലെ ജിസാന്‍ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച ആളില്ലാ വിമാനം സഖ്യസേന തകര്‍ത്തു. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസാന്‍, അബഹ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകി.സൗദി സഖ്യസേനയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്നലെ രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് ആക്രമണം നടത്തിയത് ഹൂതികള്‍ പ്രഖ്യാപിച്ചത്. അബഹ, ജിസാന്‍ വിമാനത്താവളങ്ങളിലേക്ക് ആളില്ലാ വിമാനങ്ങള്‍ അയച്ചെന്നായിരുന്നു അറിയിപ്പ്. സന്‍ആയില്‍ നിന്ന് പുറപ്പെട്ട ആളില്ലാ വിമാനത്തെ സഖ്യസേനയുടെ നേതൃത്വത്തില്‍ തകര്‍ത്തിട്ടു.

ജിസാനിലെ കിങ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ എത്തിയത്. അബഹയിലേക്കും ഡ്രോണയച്ചതായി ഹൂതികള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇരു വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ അര മണിക്കൂറിലേറെ വൈകി. ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണം തുടരുന്നുണ്ട് സൗദി സഖ്യസേന.

You might also like

-