“ബൈഡൻ യുഗം ” അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേക്ക്

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. നാല്‍പത്തിയൊമ്പതാം ൈവസ് പ്രസിഡന്റ്, ആദ്യ ഇന്ത്യന്‍ അമേരിക്കന്‍. ജസ്റ്റിസ് സോനിയ സൊട്ടൊമേയറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

0

വാഷിങ്ടണ്‍:അമേരിക്കയുടെ നാല്‍പത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു സത്യപ്രതിജ്ഞ. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. നാല്‍പത്തിയൊമ്പതാം ൈവസ് പ്രസിഡന്റ്, ആദ്യ ഇന്ത്യന്‍ അമേരിക്കന്‍. ജസ്റ്റിസ് സോനിയ സൊട്ടൊമേയറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ലാറ്റിന്‍ അമേരിക്കന്‍ വംശജയായ ആദ്യ സുപ്രീം കോടതി ജഡ്ജിയാണ് സൊട്ടൊമേയര്‍. ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി. ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡൻ; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ യുഎസിൽ ആഘോഷമായി നടക്കുകയാണ് പതിവ്. ഇത്തവണ വെറും 1000 പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. അക്രമങ്ങൾ നടക്കുമെന്ന ഭീഷണിയുള്ളതിനാൽ മുൻപെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അധികാരക്കൈമാറ്റത്തിന് എത്തില്ല എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.

അമേരിക്കൻ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിനമാണ് ഇന്നെന്ന് സത്യപ്രതിജ്ഞക്ക് ശേഷം ജോ ബൈഡന്‍ പറഞ്ഞു. ഇന്ന് ജനാധിപത്യത്തിന്റെ വിജയ ദിവസം. ഒരേ കാഴ്ചപ്പാടുമായി അമേരിക്ക മുന്നോട്ട് പോകുമെന്നും വംശീയതയതക്കെതിരായ പോരാട്ടം തുടരുമെന്നും ജോ ബൈഡന്‍ പറഞ്ഞു. രാജ്യത്തിന് ഒരുപാട് കാര്യങ്ങൾ നേടാനുണ്ട്, വലിയ വെല്ലുവിളികളുണ്ട്, അമേരിക്കയുടെ മുറിവുണങ്ങാനുണ്ട്, എങ്കിലും പോരാട്ടം തുടരുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.1973 മുതല്‍ 2009 വരെ ഡെലാവെയറില്‍ നിന്നുള്ള സെനറ്ററായി പ്രവര്‍ത്തിച്ചുള്ള ദീര്‍ഘമായ പരിചയം, വിദേശകാര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ നയങ്ങള്‍ക്ക് സംഭവാനകള്‍ നല്‍കി പരിചയമുള്ള ഭരണകര്‍ത്താവ്, അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വേറിട്ട വഴികളിലൂടെ നടന്ന നേതാവാണ് ജോ ബൈഡന്‍