നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് പ്രതികളുടെ ജാമ്യം അപേക്ഷ ഹൈക്കോടതി പരിഗണിക്കു

സ്വപ്നയ്‌ക്കും സരിത്തിനും പുറമേ കെ.ടി. റമീസ്, റബിൻസ്, മുഹമ്മദ് ഷാഫി, എ.എം. ജലീൽ എന്നിവരാണ് ജാമ്യഹർജി നൽകിയിട്ടുള്ളത്. നേരത്തെ എൻ.ഐ.എ കോടതി ഈപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

0

കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

സ്വപ്നയ്‌ക്കും സരിത്തിനും പുറമേ കെ.ടി. റമീസ്, റബിൻസ്, മുഹമ്മദ് ഷാഫി, എ.എം. ജലീൽ എന്നിവരാണ് ജാമ്യഹർജി നൽകിയിട്ടുള്ളത്. നേരത്തെ എൻ.ഐ.എ കോടതി ഈപ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.അതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ ചില പ്രതികൾക്ക് നേരത്തെ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് എൻ.ഐ.എ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്..സ്വർണക്കടത്ത് കേസിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനിൽക്കുമോയെന്ന വിഷയമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

You might also like

-