പുരാതന ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വേദനയുണ്ടാക്കി എന്ന് ഫ്രാൻസിസ് മാർപാപ്പ

മ്യൂസിയമെന്ന പദവി റദ്ദാക്കിയ തുർക്കി കോടതി വിധി വന്നതിനെത്തുടർന്ന് പുരാതന സ്മാരകം പള്ളിയാണെന്ന്

0

“എന്റെ ചിന്തകൾ ഇസ്താംബൂളിലേക്ക് പോകുന്നു. സാന്താ സോഫിയയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു, എനിക്ക് വളരെ വേദനയുണ്ട്, വീഡിയോ കാണാം …

വത്തിക്കാൻ : പുരാതന ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനം വേദനയുണ്ടാക്കിയാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു “എന്റെ ചിന്തകൾ ഇസ്താംബൂളിലേക്ക് പോകുന്നു. സാന്താ സോഫിയയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു, എനിക്ക് വളരെ വേദനയുണ്ട്, ”സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വിശ്വസികളെ ആശിര്വദിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.മ്യൂസിയമെന്ന പദവി റദ്ദാക്കിയ തുർക്കി കോടതി വിധി വന്നതിനെത്തുടർന്ന് പുരാതന സ്മാരകം പള്ളിയാണെന്ന് തുർക്കി പ്രഖ്യാപിസിച്ചിരുന്നു ശേഷം ജൂലൈ 24 ന് ഹാഗിയ സോഫിയയിൽ മുസ്ലിങ്ങൾ ആദ്യത്തെ പ്രാർത്ഥന നടത്തുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു.

തന്റെ തീരുമാനം മാറ്റിയെടുക്കാൻ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ആഹ്വാനം ചെയ്തു. ലോകത്തെ ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ഇസ്താംബുൾ ആസ്ഥാനമായുള്ള ആത്മീയ നേതാവായ പാത്രിയർക്കീസ് ബാർത്തലോമിവ്തുർക്കിയുടെ നടപടി നിരാശാജനകമാണെന്ന് പ്രസ്ഥാപിച്ചു

ഹഗിയ സോഫിയ ചരിത്രം

തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹഗിയ സോഫിയ എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. 2020 ജൂലായ്‌ 11ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു മുസ്ലിം പള്ളിയായും, 1935-ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.

കോൺസ്റ്റാന്റിനോപ്പിൾ ഭരണാധികാരിയായിരുന്ന കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌ ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ്‌ നിർമ്മാണം പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തിൽ 405 ഒക്ടോബർ 10നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.

532 ഫെബ്രുവരി 23നാണ്‌ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 ഡിസംബർ 27ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.
1453-ൽ മുഹമ്മദ് ദ് കോൺക്വറർ എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ മെഹ്മെത് രണ്ടാമൻ, കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുർക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. മക്കക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു. എ ഡി ക്രി.പി 562 മുതൽ 1204 വരെയും 1261 മുതൽ 1453 ഈസ്സ്റ്റെൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായും, ക്രി.പി 1204 മുതൽ 1262 വരെ കത്തൊലിക്ക കത്രീഡലായും,1453 മുതൽ രാജകീയ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ കമാൽ അത്താത്തുർക്കിന്റെ ഭരണകാലത്ത്

മ്യൂസിയം മുസ്‌ലിം ആരാധനാലയം മാറ്റപ്പെട്ടു

മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനെത്തുടർന്ന് 2020 ജൂലൈയിൽ പ്രസിഡന്റ് തയ്യിപ് എർദോഗൻ ഹഗിയ സോഫിയയെ മുസ്‌ലിം ആരാധനാലയമായി പ്രഖ്യാപിച്ചു. പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്‌ലിങ്ങൾക്കും അമുസ്‌ലിങ്ങൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകും. 1934 ലാണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്. നിലവിൽ യു.എന്നിന്റെ പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഉൾപ്പെട്ടിട്ടുണ്ട്