നേപ്പാള്‍ പൗരനെ അപമാനിച്ച സംഭവത്തില്‍ വിശ്വഹിന്ദു സേന നേതാവിനെതിരെ കേസ്

ഭേലുപൂര്‍ പോലീസ് ആണ് അരുണ്‍ പാഠക് അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്

0

വാരണാസിയില്‍ നേപ്പാള്‍ പൗരനെ അപമാനിച്ച സംഭവത്തില്‍ വിശ്വഹിന്ദു സേന നേതാവ് അരുണ്‍ പാഠകിനെതിരെ കേസ്.ഭേലുപൂര്‍ പോലീസ് ആണ് അരുണ്‍ പാഠക് അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അക്രമം. സംഭവത്തില്‍ നാലുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് പാണ്ഡേ, രാജു യാദവ്, അമിത് ദൂബേ, ആശിഷ് മിശ്ര എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.ഇന്ത്യന്‍ ശിക്ഷാ നിയമം 295, 505, 120ബി, 67 ഐടി ആക്‌ട്, 7 സിഎല്‍എ ആക്‌ട് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വാരണാസി പൊലീസ് വിശദമാക്കുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട്.