കൊച്ചിയിലെ ലുലുമാളിൽ തോക്കും വെടിയുണ്ടകളും ഉ​പേ​ക്ഷി​ച്ച നിലയിൽ കണ്ടെത്തി

സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ട്രോ​ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു തോ​ക്കും വെ​ടി​യു​ണ്ട​ക​ളും

0

കൊച്ചിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന ട്രോ​ളി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു തോ​ക്കും വെ​ടി​യു​ണ്ട​ക​ളും. ട്രോ​ളി വൃ​ത്തി​യാ​ക്ക​വെ ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വം ശ്ര​ദ്ധി​ച്ച​ത്. അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചത് ഒരു വൃദ്ധനാണെന്നാണ് സൂചന. ട്രോളിക്ക് സമീപം വൃദ്ധൻ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വൃദ്ധനെയും ഇയാള്‍ വന്ന കാറും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.