സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി മൊഴി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു.

വർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല.ചോദ്യം ചെയ്യുന്നതിനിടയിൽ ജയഘോഷ്‌ മൊഴിനൽകി ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി.

0

കൊച്ചി :സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവർ സ്വർണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല.ചോദ്യം ചെയ്യുന്നതിനിടയിൽ ജയഘോഷ്‌ മൊഴിനൽകി ആറ് മാസം മുൻപും സ്വപ്നയുടെ നിർദ്ദേശ പ്രകാരം വിമാനത്താവളത്തിൽ നിന്ന് ബാഗേജ് ഏറ്റുവാങ്ങി. അന്നൊന്നും സ്വര്‍ണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയഘോഷ് മൊഴി നല്‍കി.തനിക്ക് സ്വര്ണക്കടത്തിൽ പങ്കില്ലെന്ന് ഇയാളുടെ മൊഴി അന്വേഷണ സംഘം മുഖവിലക്കിടിത്തട്ടില്ല ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളും ബാങ്ക് അകൗണ്ടുകളും മറ്റും കസ്റ്റംസ് പരിശോധിച്ചുവരികയാണ്

അതേസമയം യുഎഇ കോണ്‍സലേറ്റ് ഇന്‍ ചാര്‍ജ് സന്ദര്‍ശിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. ഏഴംഗ സംഘം പരിശോധന നടത്തിയത് ഇന്നലെയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. നാല് നയതന്ത്ര ഉദ്യോഗസ്ഥരാണ് പാറ്റൂരിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കും. പ്രതികളെ നാളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ ഇതുവരെ 15 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.കേസിലെ പ്രധാന പ്രതികളിലൊരാളായ ഫാസിൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമമവും അന്വേഷണ സംഘം നടത്തുന്നുണ്ട്

You might also like

-