സർക്കാരുകൾ മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യംനൽകുന്നു, കുടിയേറ്റ കർഷകർ കാട്ടുകള്ളന്മാർ അല്ല ,മാർ റാഫേൽ തട്ടിൽ

" മനുഷ്യൻ ഇത്ര പ്രാധാന്യമില്ലാത്തവരാണോ ? എന്ന സങ്കടത്തോടെ ചോദിച്ചിക്കാൻ തോന്നുകയാണ് ജീവിതമാ വഴിമുട്ടിപോയപ്പോൾ രാജാക്കന്മാരുടെ സർക്കാരുകളുടെയും സഹായത്തോടെ നട്‌അവിട്ട കാടുകയറിയവരാണ് കുടിയേറ്റകര്ഷകര് അവർ കാട്ടുകള്ളന്മാർ അല്ല

0

കൊച്ചി | സർക്കാരുകൾ മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ല.നാട്ടിൽ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാർ.നാട് പട്ടിണികൊണ്ട് മുടിഞ്ഞപ്പോൾ പട്ടയണിയകറ്റാൻ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരമാണ് കർഷകരെ നിര്ബദ്ധപൂർവ്വം മലയോരത്തേക്ക് പറഞ്ഞയച്ചത് .അന്നത്തെ കുടിയേറ്റ കർഷകരുടെ പിന്മുറക്കാർ വന്യജീവികളെ ഉപയോഗിച്ചു കുടിയിറക്കാൻ സർക്കാർ ശ്രമിക്കുന്നു മലയോരത്തെ കർഷകർ മറ്റു പ്രദേശത്തെ ആളുകളേക്കാൾ പരിഗണന അർഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സർക്കാർ ഉചിതമായ രീതിയിൽ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹോസാന തിരുനാളിനോട് അനുബന്ധിച്ച് വയനാട് നടവയൽ ഹോളിക്രോസ് തീർഥാടന കേന്ദ്രത്തിൽ തിരുകർമ്മങ്ങൾക്ക്അർപ്പിച്ചു സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ് .
” മനുഷ്യൻ ഇത്ര പ്രാധാന്യമില്ലാത്തവരാണോ ? എന്ന സങ്കടത്തോടെ ചോദിച്ചിക്കാൻ തോന്നുകയാണ് ജീവിതമാ വഴിമുട്ടിപോയപ്പോൾ രാജാക്കന്മാരുടെ സർക്കാരുകളുടെയും സഹായത്തോടെ നട്‌അവിട്ട കാടുകയറിയവരാണ് കുടിയേറ്റകര്ഷകര് അവർ കാട്ടുകള്ളന്മാർ അല്ല ..മണ്ണിലെ പൊന്നുവിളയിച്ചവരാണ് അവർ കുടിയേറ്റകര്ഷകര് വലിയതോതിൽ വന്യമൃഗശാലയത്തിന് ഇരയാവുകയാണ് എത്തി ശ്വാശ്വത പരിഹാരം വേണം വന്യ ജീവികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണ് അവരെ ഉചിതമായി സർക്കാർ ചേർത്തുപിടിക്കണം കാട്ടുമൃഗങ്ങളുടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ നിത്യശാന്തിക്കായി വൊശുദ്ധവാരത്തിൽ നമുക്ക് പ്രാർത്ഥിക്കാം … മേജർ ആർച്ച് ബിഷപ്പ് .കൂട്ടിച്ചേർത്തു

ഇടുക്കിയിലെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിൽ ശുശ്രൂഷകർക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്ൻസ് മേജർ ആർക്ക് എപ്പിസക്കോപ്പൽ പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ..
എറണാകുളത്തും വിവിധ പള്ളികള്‍ പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും നടന്നു. തിരുവാങ്കുളം യാക്കോബായാ ബിഷപ് ഹൗസിലെ ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ക്ക് യാക്കോബായ സഭ മലങ്കര മെത്രോപൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ കൊച്ചി സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ.ഷൈന്‍ വടക്കന്‍ പറവൂര്‍ സെന്‍റ് ജോസഫ് കൊത്തലെന്‍ഗോ പള്ളിയിലും കുരുത്തോല പെരുന്നാളില്‍ പങ്കെടുത്തു.

You might also like

-