സ്വപ്ന വിളിച്ച നേതാവിലേക്കും വ്യാപാരിയിലേക്കും അന്വേഷണം; കൊച്ചിയിലെ മുതിർന്ന ബി ജെ പി നേതാവും സംഘത്തെ സഹായിച്ചതായി സൂചന

കൊച്ചി ഞാറയ്ക്കല്‍ സ്വദേശിയായ ഏജന്‍റ് കസ്റ്റംസ് സംഘടനാ നേതാവ് കൂടിയാണെന്നാണ് വിവരം.

0

നയതന്ത്ര പാഴ്സലില്‍ കടത്തിയ കോടികളുടെ സ്വര്‍ണം കസ്റ്റംസ് പിടിക്കുമെന്നുറപ്പായപ്പോള്‍ സ്വപ്ന സുരേഷ് സഹായത്തിനായി വിളിച്ച നേതാവിലേക്കും വ്യാപാരിയിലേക്കും അന്വേഷണം. ഇതിനെത്തുടര്‍ന്ന് കസ്റ്റംസിനെ ഏജന്‍റ് വിളിക്കുകയും ചെയ്തു. കൊച്ചി ഞാറയ്ക്കല്‍ സ്വദേശിയായ ഏജന്‍റ് കസ്റ്റംസ് സംഘടനാ നേതാവ് കൂടിയാണെന്നാണ് വിവരം. പാർസൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പൊട്ടിച്ചു പരിശൊക്കാൻ തുടങ്ങു മുൻപ് ബി എം എസ് നേതാവ് ഉദ്യോഗസ്ഥരെ ഭിക്ഷി പെടുത്തുകുകയു ഇതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്കുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു ഇയാൾ ഭീക്ഷണിക്കിടെ കൊച്ചിയിലെ മുതിർന്ന ബി ജെ പി നേതാവിന്റെ പേര് പറഞ്ഞു ഉദ്യോഗസ്ഥർക്കെതിരെ ഭീക്ഷണി മുഴക്കിയിരുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ പരിശോധനയിൽ കൂടുതൽ പേര് ഉള്പെട്ടതായാണ് വിവരം

കേസിൽ ബിഎംഎസ് നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ബിഎംഎസ് നേതാവ് ഹരിരാജിന്റെ എറണാകുളം ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. ഹരിരാജ് ബിഎംഎസിന്റെ കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സ് യൂണിയന്റെ സംസ്ഥാന നേതാവാണ്.കോഴിക്കോട് പി പി എം ഗ്രൂപ്പിന്റെ ഉടമ നിസാറിനെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തു. പിടിയിലായ ഉടനെ സരിത്തിന്റെ ആദ്യ കോൾ പോയത് നിസാറിനായിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇയാൾ ലീഗ് നേതാവിന്റെ ബന്ധുവാണെന്നാണ് സൂചന. കോഴിക്കോട് കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് നിസാർ.

പ്രധാനമായും തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്റിന്‍റെ കൊച്ചിയിലെ വസതിയും കസ്റ്റംസ് പരിശോധിച്ചു. കോഴിക്കോട്ടെ രാഷ്ട്രീയനേതാവിന്റെ വസ്ത്ര വ്യാപാരിയായ മകനും കസ്റ്റംസ് തേടുന്നു . സന്ദീപ് നായരുെട സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ വ്യാപാരി പങ്കെടുത്തിരുന്നുവെന്നാണ് വിവരം. സരിതിന്‍റെ കസ്റ്റഡി അപേക്ഷിയില്‍ ഇന്ന് തീരുമാനമാകും. സരിതിനെ നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം കൊച്ചി എസിജെഎം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സരിതിനെ ഇന്ന് കോടതിയിലെത്തിക്കും

You might also like

-