എല്ലാം കോണ്‍സുല്‍ ജനറൽ പറഞ്ഞിട്ട് ആരോപണങ്ങള്‍ നിഷേധിച്ച് സ്വപ്ന; കോണ്‍സുല്‍ ജനറലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജാമ്യഹർജി

കോണ്‍സുല്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് നയതന്ത്രപാഴ്സല്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. പിന്നീട് കോണ്‍. ജനറല്‍ നേരിട്ടെത്തി, പാഴ്സല്‍ തന്‍റേതെന്ന് സമ്മതിച്ചു.

0

കൊച്ചി :സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളും കസ്റ്റംസ് സും പറയുന്ന ആരോപണങ്ങൾ നിക്ഷേധിച്ചു സ്വപ്‍നസുരേഷ് ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണ് ഹൈക്കോടതിയിൽ സ്വപ്‍ന സുരേഷ് സമർപ്പിച്ച ജാമ്യ ഹർജിയിലാണ് ഇക്കാര്യം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളത് കോണ്‍സുല്‍ ജനറലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൊണ്ടാണ് സ്വപ്ന സുരേഷ് ജാമ്യഹര്‍ജിനല്കിയിട്ടുള്ളത്ത് . കോണ്‍സുല്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് നയതന്ത്രപാഴ്സല്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. പിന്നീട് കോണ്‍. ജനറല്‍ നേരിട്ടെത്തി, പാഴ്സല്‍ തന്‍റേതെന്ന് സമ്മതിച്ചു. പാഴ്സല്‍ തിരിച്ചയക്കാനുള്ള കത്ത് തയാറാക്കി നല്‍കാനും ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന സുരേഷ് പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റില്‍ ഇപ്പോഴും താല്‍ക്കാലികമായി ജോലിയുണ്ട്. കോണ്‍സുലേറ്റ് ആവശ്യപ്പെടുന്നതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും സ്വപ്ന.അന്വേഷണവുമായി സഹകരിക്കാന്‍ സ്വപ്ന തയാറാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കീഴടങ്ങാനും തടസമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

You might also like

-