സ്വപനയുടെ മൊഴി ചോർച്ച അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്‍ എസ് ദേവിന് സ്ഥാനചലനം

അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് എതിരായ മൊഴി മാത്രമാണ് ചോര്‍ന്നത് എന്നാണ് ആക്ഷേപം. ഇത് വലിയ വിവാദമാവുകയും ചെയ്തു

0

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തിലെ . അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തില്‍ നിന്ന് മാറ്റി. സ്വപ്‍ന സുരേഷിന്‍റെ മൊഴി ചോര്‍ന്നതിനെത്തുടർന്നാണ് അടിയന്തിര നടപടിയെന്നാണ് സൂചന. അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. അനില്‍ നമ്പ്യാര്‍ക്ക് എതിരായ മൊഴി മാത്രമാണ് ചോര്‍ന്നത് എന്നാണ് ആക്ഷേപം. ഇത് വലിയ വിവാദമാവുകയും ചെയ്തു .വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായി.സ്വപനയുടെ മൊഴിയിൽ അനിൽ നമ്പ്യാരെ കുറിച്ച് പരാമർശിക്കുന്ന ഭാഗം ചോർന്നത് കസ്റ്റംസ് പരിശോധിക്കുകയാണ്.

സ്വപ്‍നയുടെ മൊഴി ചോര്‍ന്നതില്‍ കേന്ദ്രം കടുത്ത അതൃപ്‍തിയിലായിരുന്നു. മൊഴിയിലെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്നാണ് കേന്ദ്ര സർക്കാരും നൽകിയിരിക്കുന്ന നിർദേശം. കസ്റ്റംസിലെ ഇടത് ആഭിമുഖ്യമുള്ളവരാണ് മൊഴി ചോർന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്നമാകും എന്നതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുല‍ർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാ‍ർ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.

You might also like

-