നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട 1 കിലോ 850 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു

കണ്ണൂര്‍ സ്വദേശി റഫീക്ക് ആണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്

0

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1 കിലോ 850 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.കണ്ണൂര്‍ സ്വദേശി റഫീക്ക് ആണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് നെടുമ്പാശ്ശേരിയില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയത്. കരിപ്പൂരില്‍ ഒരാളില്‍ നിന്ന് പാന്റിന്റെ അരക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 637 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് ഷര്‍ട്ടിന്റെ കോളര്‍ ഏരിയയിലും പാന്റിന്റെ അരക്കെട്ടിലുമായി ഒളിപ്പിച്ച 558 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുകള്‍ വ്യാപകമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധനകളും കസ്റ്റംസ് ശക്തമാക്കിയിട്ടുണ്ട്.

You might also like

-