പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടുത്തം ആസൂത്രിതം ചെന്നിത്തല ഗവർണറെ കണ്ടു 

വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകളും കത്തി നശിച്ചതിൽ ഉള്‍പ്പെടുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായത്.

0

തിരുവനന്തപുരം: സ്വർണക്കടത്തിന് നാൾവഴികൾ നശിപ്പിക്കാനാണ് സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചതാണ് രമേഷ് ചെന്നിത്തല പറഞ്ഞു ഇതര നടപടികൾ ആശസ്യമല്ല ഇക്കാര്യം ഗവർണറെ ധരിപ്പിച്ചിട്ടുണ്ട് ചെന്നിത്തല പറഞ്ഞു സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ ഗവർണറുമായി കൂടിക്കാഴ്ചക്കായി നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല .

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്നാണ് ചെന്നിത്തലആരോപിച്ചു . സംഭവത്തിൽ ദുരൂഹതയും അട്ടിമറി സാധ്യതയുമുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മൂന്ന് സെക്ഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തി. സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണം.നാളെ ഇക്കാര്യത്തിൽ വിശദമായ മെമ്മോറാണ്ടം നൽകുമെന്ന് ചെന്നിത്തല പറഞ്ഞു

വിഐപികളെ കുറിച്ചും വിദേശ യാത്രകളെ കുറിച്ചും ഉള്ള ഫയലുകളും കത്തി നശിച്ചതിൽ ഉള്‍പ്പെടുന്നു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കൽ ആണ് ഉണ്ടായത്. ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് എന്നത് പോലും ദുരൂഹമാണ്. നാൽപത് മീറ്ററോളം ദുരെ ഉള്ള ഫയലുകൾ വരെ കത്തി നശിച്ചിട്ടുണ്ടെന്നും സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് നാളെ യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്.അതേ സമയം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപിടുത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഫോറൻസിക് സംഘം തീപിടുത്തമുണ്ടായ സ്ഥലം പരിശോധിക്കുകയാണ്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതിഥി മന്ദിരങ്ങൾ ബുക്ക് ചെയ്ത ഫയലുകൾക്കാണ് തീപിടിച്ചതെന് പൊതുഭരണ വകുപ്പ് അറിയിക്കുന്നത്.