കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു.

നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം.

0

കൊല്ലം: പത്തനാപുരം എം.എല്‍.എ. കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം. പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. വെട്ടേറ്റ കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കമുകും ചേരി സ്വദേശി ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയത്. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്.ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു കെ ബി ഗണേഷ് കുമാർ എം എൽ എയുടെ ഓഫീസിന് നേരെയുള്ള അക്രമം. ഓഫീസ് വളപ്പിൽ കടന്ന ഉണ്ണി കൃഷ്ണൻ ടെറസിലേക്ക് കയറി. ഇത് കണ്ട ജീവനക്കാർ ആക്രമിയെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പ്രതി കൂട്ടാക്കിയില്ല. തുടർന്ന് കീഴ്പ്പെപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്റ്റാഫ് അംഗം ബിജുവിനെ തലയ്ക്ക് അടിക്കുകയായിരുന്നു.. ബിജുവിന് കയ്യിലാണ് വെട്ടേറ്റത്. തുടർന്ന് പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. ഈ സമയവും പ്രതി അക്രമാസക്തനായിരുന്നു. തന്നെ ലക്ഷ്യമിട്ടായിരുന്നു പ്രതി എത്തിയതെന്ന് കെ ബി ഗണേഷ് കുമാർ ആരോപിച്ചു.

നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം. പത്തനാപുരം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.പ്രതി സ്ഥിരം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾ നിരവധി ആക്രമ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ സ്റ്റാഫംഗം ബിജുവിന് തലയ്ക്ക് ഒൻപത് തുന്നിക്കെട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതി ഉണ്ണി കൃഷ്ണനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

You might also like

-