‘അമ്മ ലോബികളുടെ പിടിയിൽ തിലകനോട് ചെയ്തത് മഹാ ക്രൂരത ദിലീപ് ധിക്കാരി; സ്വയം തിരുത്താന്‍ തയാറാകണം; ജി സുധാകരന്‍

പണമുള്ളതു കൊണ്ട് എന്തുമാകാമെന്ന് കരുതരുത്. സിനിമ രംഗത്തുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയമാകണം. ഭരണ സമിതി വേണ്ടത്ര ആലോചനയില്ലാതെ എടുത്ത തീരുമാനമാണിത്. രാജിവെച്ച നടിമാര്‍ അഭിമാന ബോധമുള്ളവരാണെന്നും സുധാകരന്‍ പറഞ്ഞു.

0

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുധാകരന്‍ ആരോപിച്ചു. പണമുള്ളതു കൊണ്ട് എന്തുമാകാമെന്ന് കരുതരുത്. സിനിമ രംഗത്തുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയമാകണം. ഭരണ സമിതി വേണ്ടത്ര ആലോചനയില്ലാതെ എടുത്ത തീരുമാനമാണിത്. രാജിവെച്ച നടിമാര്‍ അഭിമാന ബോധമുള്ളവരാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ദിലീപിനെതിരെയും രൂക്ഷമായ രീതിയിലാണ് സുധാകരന്‍ വിമര്‍ശിച്ചത്. ദിലീപ് ധിക്കാരിയാണ്. അന്നും ഇന്നും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല. അമ്മ ഭാരവാഹികള്‍ തിലകനോടു ചെയ്തത് മറക്കാനാകില്ല. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചിച്ച് ചെയ്യണമായിരുന്നു. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

You might also like

-