കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കരുത് ജി സുധാകരൻ

സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പില്‍ വൈകുന്നേരം തീപിടുത്തം ഉണ്ടായ സ്ഥലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു.

0

തിരുവനന്തപുരം :സെക്രട്ടറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കോൺഗ്രസ്സുംബി ജെ പി യും കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന രീതിയാണ് സ്വീകരിക്കുന്നത് ശരിയല്ലായെന്ന് മന്ത്രി ജി.സുധാകരന്‍ . സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പില്‍ വൈകുന്നേരം തീപിടുത്തം ഉണ്ടായ സ്ഥലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, എ.ഡി.ജി.പി ലോ& ഓര്‍ഡര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്, ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പി. കോശി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയേറ്റ് കെട്ടിടങ്ങളുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.