താലിബാനെ ഉപരോധിക്കാൻ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ

ജീവനും ജീവിതത്തിനും വേണ്ടി നിരവധി അഫ്​ഗാൻ പൗരന്മാരും അഫ്​ഗാനിൽ കുടുങ്ങിയ വിദേശ പൗരന്മാരും പരക്കംപായുകയാണ്. അഫ്​ഗാൻ വിടാൻ പതിനായിരക്കണക്കിന് പേരാണ് വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്

0

താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്തെത്തി. അഫ്​ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ നടക്കും.അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്.അഫ്​ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പര്തസിന്ധിയിലാണ്. ജീവനും ജീവിതത്തിനും വേണ്ടി നിരവധി അഫ്​ഗാൻ പൗരന്മാരും അഫ്​ഗാനിൽ കുടുങ്ങിയ വിദേശ പൗരന്മാരും പരക്കംപായുകയാണ്. അഫ്​ഗാൻ വിടാൻ പതിനായിരക്കണക്കിന് പേരാണ് വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അഫ്​ഗാൻ അഭയാർത്ഥികളെ സ്വീകരിക്കാൻ സന്നധരായി രം​ഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു

You might also like

-