ഡിസംബർ ഒന്ന് മുതൽ പാൽ വില 6 രൂപ കൂടും, കാലിത്തീറ്റ വില വർദ്ധിപ്പിക്കില്ലെങ്കിൽ കർഷകർക്ക് ഗുണം ചെയ്യും

2019 ൽ ആണ് അവസാനമായി മിൽമ പാലിന് വില കൂട്ടിയത്. ലിറ്ററിന് നാല് രൂപയായിരുന്നു വർധിപ്പിച്ചത് . പാൽ വില നാല് രൂപ കൂട്ടിയപ്പോൾ മൂന്നു രൂപ 35 പൈസ ക്ഷീര കർഷകർക്ക് അധികമായി ലഭിക്കുമായിരുന്നു .എന്നാൽ പാൽ വിലകൂട്ടിയതിന് തൊട്ടു പിന്നാലെ കാലിത്തീറ്റയുടെ വില ഗണ്യമായി വർദ്ധിപ്പിച്ചു

0

തിരുവനന്തപുരം|ഡിസംബർ ഒന്ന് മുതൽ മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും. മന്ത്രി ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയുമായി നടത്തിയ ചർച്ചയിലാണ് വില വർദ്ധന സംബന്ധിച്ച് തീരുമാനമായത്. വില വർദ്ധന ഉടനടി നടപ്പാക്കാനാണ് മിൽമ ആലോചിച്ചത്. എന്നാൽ വിലവർദ്ധന സംബന്ധിച്ച സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച ഭരണസമിതി യോഗം ചേർന്ന് ഡിസംബർ ഒന്ന് മുതൽ വില വർദ്ധന നടപ്പാക്കുമെന്നാണ് സൂചന.
നേരത്തെ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്താന്‍ വില വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

മൂന്ന് തരത്തിലുള്ള വില വര്‍ധനയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാല് പശുക്കളില്‍ കുറവുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.05 രൂപയും 4-10 പശുക്കളുള്ള കര്‍ഷകര്‍ക്ക് ഒരു ലിറ്റല്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കര്‍ഷകര്‍ക്ക് 46.68 രൂപയുമാണ് നിലവില്‍ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.സംഭരണ വില എന്നത് 37.76 രൂപ ആയതിനാല്‍ വലിയ നഷ്ടം കര്‍ഷകര്‍ നേരിടുന്നു. ഒന്‍പത് രൂപയോളം നഷ്ടം നേരിടുമെന്നതിനാല്‍ വര്‍ധന അനിവാര്യമാണെന്നാണ് ശുപാര്‍ശ. 5 രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന സൂചന മന്ത്രി ചിഞ്ചുറാണി നേരത്തെ നല്‍കിയിരുന്നു.

അതേസമയം പാൽ വില വർദ്ധിക്കുന്നതിനൊപ്പം കാലിത്തീറ്റ വില വർദ്ധിപ്പിച്ചാൽ വർദ്ധിപ്പിച്ച പാൽ വിലയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കില്ല . കഴിഞ്ഞ മുന്ന് വർഷത്തിനിടെ 50 കിലോ ചാക്കിൽ കാലിത്തീറ്റയുടെ വില 500 മുതൽ 600 വരെ കൂട്ടി . ആറ് മാസത്തിനിടെ 50 കിലോയുടെ കാലിത്തീറ്റ ചാക്കിന് 200 രൂപയോളം വർദ്ധിച്ചു

2019 ൽ ആണ് അവസാനമായി മിൽമ പാലിന് വില കൂട്ടിയത്.
ലിറ്ററിന് നാല് രൂപയായിരുന്നു വർധിപ്പിച്ചത് . പാൽ വില നാല് രൂപ കൂട്ടിയപ്പോൾ മൂന്നു രൂപ 35 പൈസ ക്ഷീര കർഷകർക്ക് അധികമായി ലഭിക്കുമായിരുന്നു .എന്നാൽ പാൽ വിലകൂട്ടിയതിന് തൊട്ടു പിന്നാലെ കാലിത്തീറ്റയുടെ വില ഗണ്യമായി വർദ്ധിപ്പിച്ചു. 960 രൂപ വിലയുണ്ടായിരുന്ന അമ്പതു കിലോ കാലിത്തീറ്റക്ക് പാൽവില വർധിപ്പിച്ചതിന് ശേഷം 5 തവണ വില കൂട്ടി
ഇപ്പോൾ 1300 മുതൽ 1600 വരെ യാണ് വില ഉയര്ന്നു

അതായത് പാലിന് വിലകൂട്ടുമ്പോൾ കാലിത്തീറ്റയുടെ വർധിപ്പിച്ചു കർഷകരെ വീണ്ടും കൊള്ളയടിക്കുന്ന ചൂക്ഷണമാണ് പാൽ വില വർധനക്ക് പിന്നിൽ നടക്കുന്നത് . പാൽ വില വർദ്ധിപ്പിക്കുമ്പോൾ കാലിത്തീറ്റയുടെ വർധിപ്പിച്ചത് വഴി പാൽ വില വർദ്ധിപ്പിച്ചതിന്റെ പ്രയോജനം കർക്ഷകൻ ലഭിച്ചില്ലെന്നുമാത്രമല്ല .കർഷകന്റെ കയ്യിൽ നിന്നും കൂടുതൽ തുക കാലിത്തീറ്റ കമ്പനികൾ കവർന്നെടുക്കാനുള്ള സാഹചര്യം സർക്കാർ സൃഷ്ടിക്കുകയാണുചെയ്യുന്നത് . വർദ്ധിപ്പിക്കുന്ന പാൽ വില മുഴുവനായും കർഷകർക്ക് ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം

You might also like

-