എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍.

ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് കാസര്‍കോട് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.കര്‍ണാടക രജിസ്‌ട്രേഷനിലുളള കാറിന്റെ സീറ്റിനടിയില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് അന്വേഷണ സംഘം പറഞ്ഞു.

0

കാസര്‍കോട്| 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍.കാസര്‍കോട് പുത്തരിയടുക്കം സ്വദേശികളായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് കാസര്‍കോട് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.കര്‍ണാടക രജിസ്‌ട്രേഷനിലുളള കാറിന്റെ സീറ്റിനടിയില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് അന്വേഷണ സംഘം പറഞ്ഞു.

പിടിയിലായ അബൂബക്കറും ഭാര്യ അമീനയും കാസര്‍കോട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നവരാണ്. മറ്റ് രണ്ട് പേര്‍ ദമ്പതികള്‍ക്ക് ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച് നല്‍കുന്നവരായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ മയക്ക് മരുന്ന സംഘത്തിലെ മറ്റ് കണ്ണികളെയും പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.

You might also like

-