ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ,അഭ്യൂഹങ്ങൾ തള്ളി പ്രകാശ് ജാവദേക്കര്‍.

തന്റെ മേൽ പാർട്ടി ആരോപിച്ച കുറ്റങ്ങൾ ഒന്നും തന്നെ തെളിയിക്കുവാൻ പാർട്ടിക്ക് കഴിയാത്ത സാഹചര്യത്തിൽ പാർട്ടിയിലേക്ക് തിരിച്ചുവരണമെങ്കിൽ നടപടിപിൻവലിക്കുകയും മുൻപ് പാർട്ടിയിൽ താൻ വഹിച്ചിരുന്ന സ്ഥാനങ്ങൾ തിരിച്ചുതരുകയും .തനിക്കെതിരെ കുറ്റം ആരോപിച്ചവരെക്കുറിച്ച് അന്വേഷിച്ച് അവരുടെ സാമ്പത്തിക തട്ടിപ്പുകൾ പാർട്ടി അന്വേഷിച്ചു നടപടി സ്വീകരിച്ചാൽ മാത്രമേ സ്വീകരിച്ചാൽ മാത്രമേ പാർട്ടിയിലേക്ക് മടങ്ങി വരൂ

0

ഡൽഹി | സിപിഎമ്മില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ എസ് രാജേന്ദ്രന് ഡൽഹിയിലെത്തി ബി ജെ പി നേതാക്കളുമായി കുടിക്കാഴ്ച നടത്തി.രാജേന്ദ്രന് ഏറെ താമസിയാതെ ബിജെപിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

അതേസമയം തങ്ങളുടെ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ച് ബിജെപി നേതാവും, ബിജെപിയുടെ കേരളത്തിലെ സംഘടന ചുതലയുള്ള നേതാവുമായ പ്രകാശ് ജാവദേക്കര്‍.

എസ് രാജേന്ദ്രൻ താനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപിയില്‍ ചേരുന്ന കാര്യം സംബന്ധിച്ചല്ലെന്നും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനെന്നുമാണ് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ഇല്ലെന്നും പ്രകാശ് ജാവദേക്കര്‍.

ഡൽഹിയിലെത്തിയാണ് എസ് രാജേന്ദ്രൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസം മുമ്പ് എംഎം മണിയടക്കമുള്ള സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം എസ് രാജേന്ദ്രൻ ദേവികുളത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പങ്കെടുത്തിരുന്നു. അതോടെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി അവസാനമുണ്ടായി.

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടുകൾ മറിച്ച് നൽകിയതായി ആരോപിച്ചാണ് രാജേന്ദ്രനെതീരെ പാർട്ടിനടപടി സ്വീകരിച്ചത് .ആറുമാസത്തേക്കായിരുന്നു നടപടി . എന്നാൽ കഴിഞ്ഞ മൂന്നരവര്ഷം പിന്നിട്ടും രാജേന്ദ്രനെതിരായ നടപടി തെളിയിക്കുവാനോ . രാജേന്ദ്രനെ പാർട്ടിയിൽ പ്രവേശിക്കാനോ ജില്ലാ നേതൃത്ത്വം ശ്രമിച്ചല്ല രാജേന്ദ്രൻ തിരികെ പാർട്ടിയിൽ പ്രവേശിക്കുന്നത് മു്ന്നറിലെ ചില നേതാക്കൾക്ക് തിരിച്ചടിയാവുമെന്നു കണ്ട് ഈ നേതാക്കളുടെ ഇടപെടലാണ് രാജേന്ദ്രന്റെ പാർട്ടി പ്രവേശനത്തിന് തടസമായി മാറിയത്

ഇതിനിടെ ബി ജെ പി നേതൃത്വവും സി പി ഐ നേതൃത്തവും രാജേന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ചു രംഗത്തുവന്നിരിന്നു .എന്നാൽ പാർട്ടി വിട്ടു പോകുവാൻ രാജേന്ദ്രൻ തയ്യാറായിരുന്നില്ല . കഴിഞ്ഞ ദിവസം ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലയിലെ സി പിഐ എം നേതാക്കൾ രാജേന്ദ്രനെ സമീപിച്ചിരുന്നു രാജേന്ദ്രൻ തെരെഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിലും പാർട്ടിയിലേക്ക് തിരികെ എത്തുന്നതിന് നിബന്ധന നേതൃത്തത്തിന് മുൻപിൽ വെക്കുകയുണ്ടായി .തന്റെ മേൽ പാർട്ടി ആരോപിച്ച കുറ്റങ്ങൾ ഒന്നും തന്നെ തെളിയിക്കുവാൻ പാർട്ടിക്ക് കഴിയാത്ത സാഹചര്യത്തിൽ പാർട്ടിയിലേക്ക് തിരിച്ചുവരണമെങ്കിൽ നടപടിപിൻവലിക്കുകയും മുൻപ് പാർട്ടിയിൽ താൻ വഹിച്ചിരുന്ന സ്ഥാനങ്ങൾ തിരിച്ചുതരുകയും .തനിക്കെതിരെ കുറ്റം ആരോപിച്ചവരെക്കുറിച്ച് അന്വേഷിച്ച് അവരുടെ സാമ്പത്തിക തട്ടിപ്പുകൾ പാർട്ടി അന്വേഷിച്ചു നടപടി സ്വീകരിച്ചാൽ മാത്രമേ സ്വീകരിച്ചാൽ മാത്രമേ പാർട്ടിയിലേക്ക് മടങ്ങി വരൂ എന്ന് രാജേന്ദ്രൻ നേതൃത്തത്തെ അറിയിക്കുകയുണ്ടായി .എന്നാൽ പാർട്ടി നേതൃത്തം ആദ്യം പാർട്ടിയുടെ തെരെഞ്ഞെടുപ്പ് യോഗങ്ങളാൽ പങ്കെടുക്കുകയും രാജേന്ദ്രനുമായി ബദ്ധപ്പെട്ട പെട്ടവരുടെ വോട്ട് ഉറപ്പാക്കുകയും ചെയ്താൽ പാർട്ടിയിലുണ്ടായിരുന്ന സ്ഥാനങ്ങൾ തിരികെ നൽകുന്നവിവരം ,പരിശോധിക്കാമെന്നുമാണ് ജില്ലാ നേതൃത്തം രാജേന്ദ്രനെ അറിയിച്ചത് . ഇത് സ്വീകാര്യമല്ലെന്ന കാര്യം ജില്ലാ നേതൃത്വത്തെ രാജേന്ദ്രൻ അറിയിച്ചശേഷമാണ് ബി ജെ പി നേത്രുത്തവുമായി ചർച്ചക്ക് രാജേന്ദ്രൻ എത്തിയിട്ടുള്ളത്

ഡൽഹിയിൽ എത്തിയ എസ് രാജേന്ദ്രൻ ബി ജെ പി നേതാക്കളുമായി രണ്ടുവട്ടം ചർച്ചകൾ പൂർത്തിയാക്കിയതായാണ് വിവരം . രാജേന്ദ്രന് ദേശിയ തലത്തിൽ സ്ഥാനവും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കോര്പറേഷനുകളുടെ ചുമതലയും നൽകാമെന്ന് ബി ജെ പി അറിയിച്ചതായാണ് വിവരം . സി പി ഐ എം ലെ ഒരുവിഭാഗം രാജേന്ദ്രന് തിരിച്ചുവരുന്നത് തടയുവാൻ ശ്രമം നടത്തുകയും . സി ജില്ലാ നേതാക്കൾ നൽകിയ വാക്കുകൾക്ക് യാതൊരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിൽ രാജേന്ദ്രന് ബി ജെ പി യിൽ പ്രവേശിക്കാനുള്ള സാദ്യത വളെരെ കൂടുതലാണ് .

You might also like

-