കാലിഫോര്‍ണിയയിൽസൗജന്യ ഭക്ഷണ പദ്ധതിയുമായി കമ്യൂണിറ്റി സേവാ സംഘടന 

2013 ല്‍ നാഥന്‍ ഗണേശന്‍ സ്ഥാപിച്ചതാണ് നോണ്‍ പ്രോഫിറ്റി ഓര്‍ഗനൈസേഷനായ കമ്മ്യൂണിറ്റി സേവ 10000 ഡോളറാണ് പുതിയ പദ്ധതിക്കായി തല്‍ക്കാലം അനുവദിച്ചിരിക്കുന്നതെന്ന് സുബ്രമണ്യ കൃഷ്ണന്‍ പറഞ്ഞു

0

സാന്‍ഹൊസെ (കാലിഫോര്‍ണിയ): ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ, റോഡരുകിലും, പാലങ്ങള്‍ക്കിടയിലും താമസിക്കുന്ന ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി സേവാ സംഘടനയുടെ പദ്ധതി ജൂണ്‍ 2 ന് കാലിഫോര്‍ണിയാ സാന്‍ഹൊസേയില്‍ തുടക്കം കുറിച്ചു.തുടര്‍ച്ചയായി എല്ലാ വാരാന്ത്യത്തിലും 1200 ല്‍ പരം ഭക്ഷണ പൊതികള്‍ വിതരണം ചെയ്യു്‌നന പദ്ധതിയുടെ ഉല്‍ഘാടനം കാലിഫോര്‍ണിയാ സ്‌റ്റേറ്റ് അസംബ്ലി അംഗം ആഷ് കല്‍റ നിര്‍വ്വഹിച്ചു. സിറ്റി കൗണ്‍സില്‍ അംഗങ്ങളായ സില്‍വിയ. ഡാന്‍ എന്നിവരും സന്നിതരായിരുന്നു.

2013 ല്‍ നാഥന്‍ ഗണേശന്‍ സ്ഥാപിച്ചതാണ് നോണ്‍ പ്രോഫിറ്റി ഓര്‍ഗനൈസേഷനായ കമ്മ്യൂണിറ്റി സേവ 10000 ഡോളറാണ് പുതിയ പദ്ധതിക്കായി തല്‍ക്കാലം അനുവദിച്ചിരിക്കുന്നതെന്ന് സുബ്രമണ്യ കൃഷ്ണന്‍ പറഞ്ഞു. ശാസ്താ ഫണ്ട് സ്ഥാപകനും, പ്രസിഡന്റുമായ സുബ്രഹ്മണ്യനാണ് പദ്ധതിയുടെ മെഗാ സ്‌പോണ്‍സര്‍.സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 100 നോണ്‍ പ്രോഫിറ്റി ഓര്‍ഗനൈസേഷനില്‍ ഒന്നാണ് കമ്മ്യൂണിറ്റി സേവാ.സിലിക്കണ്‍വാലിയില്‍ 7500 ഭവനരഹിതര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കുവാന്‍ മുന്നോട്ട് വന്ന കമ്മ്യൂണിറ്റി സേവാ സംഘടന ഭാരവാഹികളെ ആഷ് കല്‍റാ പ്രത്യേകം അഭിനന്ദിച്ചു. മറ്റുള്ള സാമൂഹ്യ സാംസ്ക്കാരിക സംഘടനകള്‍ക്ക് ഇതൊരു മാതൃകയാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു

You might also like

-