മലയാളി വിദ്യാര്ഥിനി ക്ക് അമേരിക്കയിൽ വലിഡക്ടോറിയൻപദവി.

മലയാളി വിദ്യാര്ഥിനി ഷാരോൺ സക്കറിയ ഹൈടവർ ഹൈസ്കൂൾ വലിഡക്ടോറിയൻ

0

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫോർട്ട്ബൻഡ്‌ കൗണ്ടിയിലെ ഹൈടവർ ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച (4.0 ജിപിഎ) മലയാളിയായ ഷാരോൺ സക്കറിയ ഏറ്റവും ഉയർന്ന റാങ്കായ വലിഡക്ടോറിയൻ പദവിക്ക് അർഹയായി. റാന്നി കളരിക്കമുറിയിൽ കുടുംബാംഗമായ ബിനു സക്കറിയയുടെയും സുജയുടെയും മകളാണ് ഷാരോൺ സക്കറിയ. പഠനത്തിലും , പാഠ്യതര വിഷയങ്ങളിലും നിരവധി അംഗീകാരങ്ങൾ ഇവർക്കു ലഭിച്ചിട്ടുണ്ട് സ്കൂൾ അധ്യാപകരിൽനിന്നു ലഭിച്ച പ്രോത്സാഹനവും മാതാപിതാക്കളിൽനിന്നും ലഭിച്ച പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാൻ ഇടയാക്കിയതെന്നു ഷാരോൺ പറഞ്ഞു. സ്കോളര്ഷിപ്പോടുകൂടി യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ സൈക്കോളജിയിൽ പഠനം തുടരാനാണു ഷാരോണിന്റെ തീരുമാനം.

ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ഇടവകാംഗമായ ഷാരോൺ ഇടവകയിലെ സൺഡേസ്കൂൾ, യൂത്ത് വേദികകളിലെ സജീവ സാന്നിധ്യമാണ്.ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ സജീവ പ്രവർത്തകനായ ബിനു സക്കറിയയുടെ മകളായ ഷാരോണിന്റെ തിളക്കമാർന്ന വിജയത്തിൽ അസ്സോസിയേഷൻ പ്രസിഡന്റ് ജീമോൻ റാന്നിയും സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിലും അഭിനന്ദനം അറിയിച്ചു.

You might also like

-