കൊച്ചിയിൽ ചെരുപ്പുനിർമ്മാണ ശാലയിൽ അഗ്നിബാധ

ഫെയർ ഫോസിന്റെ കൂടുതൽ യൂണിറ്റുകൾ പ്രദേശത്തേക്ക് എത്തികൊണ്ടിരിക്കുയാണ് കെട്ടിടത്തിന്റെ നാലും അഞ്ചും നിലകൾക്കുള്ളിൽ ഉള്ളിൽ ചെരുപ്പുകൾ ശൂക്ഷിച്ചിരുന്ന നിലയിലാണ് അഗ്നി ബാധയുണ്ടയിട്ടുള്ള തീ പടത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

0

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ചെരുപ്പ് ഗോഡൗണിൽ തീപിടുത്തം . ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു . 5 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത് . തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള ഫയർ ഫോഴ്‌സ് ശ്രമം ഊര്‍ജ്ജിതമാണ്. മുന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് ഇവിടേക്ക് എത്തിയിട്ടുണ്ട്. ഇതുവരെയും തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യത ഏറെയെന്നാണ് നിരീക്ഷണം. കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് സൂചന. ഫെയർ ഫോസിന്റെ കൂടുതൽ യൂണിറ്റുകൾ പ്രദേശത്തേക്ക് എത്തികൊണ്ടിരിക്കുയാണ് കെട്ടിടത്തിന്റെ നാലും അഞ്ചും നിലകൾക്കുള്ളിൽ ഉള്ളിൽ ചെരുപ്പുകൾ ശൂക്ഷിച്ചിരുന്ന നിലയിലാണ് അഗ്നി ബാധയുണ്ടയിട്ടുള്ള തീ പടത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

You might also like

-