സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം , രണ്ടുമാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം

പലവകുപ്പുകളും നിസ്സാര വിശദീകരണംതേടി ധനവകുപ്പിന് ഫയല്‍ അയക്കുന്നത് കാലതാമസത്തിന് കാരണമാകുന്നുണ്ട്. ഇതൊഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

0

തിരുവനന്തപുരം| സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം വിലയിരുത്താന്‍ രണ്ടുമാസത്തിലൊരിക്കല്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.വകുപ്പുകള്‍ തമ്മിലുള്ള അനാവശ്യ ഫയല്‍കൈമാറ്റം പരമാവധി നിരുത്സാഹപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പലവകുപ്പുകളും നിസ്സാര വിശദീകരണംതേടി ധനവകുപ്പിന് ഫയല്‍ അയക്കുന്നത് കാലതാമസത്തിന് കാരണമാകുന്നുണ്ട്. ഇതൊഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഫയല്‍നീക്കമടക്കമുള്ള ഭരണനിര്‍വഹണകാര്യങ്ങളില്‍ വകുപ്പ് സെക്രട്ടറിമാരോട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി വി.പി. ജോയിയും യോഗത്തില്‍ പങ്കെടുത്തു.

You might also like

-