വിവാദ കാർഷിക നിയമത്തിൽ മനം നൊന്ത് സമരവേദിയിൽ വീണ്ടും കർഷക ത്മഹത്യ

ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതിനു ശേഷമാണ് ജയ് ഭഗവാൻ റാണ ജീവനൊടുക്കിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. എന്നാല്‍, രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരാണ്. കര്‍ഷക വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

0

ഡൽഹി :കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ വീണ്ടും ഒരുകർഷകൻ കുടി ആത്മഹത്യചെയ്തു . കർഷക പ്രതിഷേധത്റ്റ്ബിനിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കർഷകനാണിത്. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ സമരവേദിയിൽ വെച്ചാണ് 42കാരന്നായ ജയ് ഭഗവാൻ റാണ ജീവനൊടുക്കിയത്. വിഷം കഴിച്ചായിരുന്നു ആത്മഹത്യ. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതിനു ശേഷമാണ് ജയ് ഭഗവാൻ റാണ ജീവനൊടുക്കിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പറയുന്നത് രണ്ടുമൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. എന്നാല്‍, രാജ്യത്തെ മുഴുവന്‍ കര്‍ഷകരും നിയമത്തിന് എതിരാണ്. കര്‍ഷക വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എല്ലാ സംസ്ഥാനങ്ങളിലെയും കാർഷിക നേതാക്കൾ പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെടുന്നു.

അതേസമയം, കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ സ്റ്റേ ചെയ്യാമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷക സംഘടനകൾ ഇന്ന് ചർച്ച ചെയ്യും. സിംഗുവിലെ കർഷക യൂണിയൻ ഓഫീസിൽ രാവിലെ പത്തിന് ചർച്ച ആരംഭിക്കും.

റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ കർഷകരും കേന്ദ്രസർക്കാരുമായി നാളെ നടക്കുന്ന പതിനൊന്നാം വട്ട ചർച്ച നിർണായകമാണ്. അതേസമയം, ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അൻപത്തിയേഴാം ദിവസത്തിലേക്ക് കടന്നു. സുപ്രിംകോടതി രൂപീകരിച്ച സമിതി ഇന്ന് സിറ്റിംഗ് നടത്തും. സമരം ചെയ്യുന്ന കർഷക സംഘടനകളെ ക്ഷണിച്ചിരുന്നെങ്കിലും, സമിതിയുമായി സഹകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-