കർഷക പ്രക്ഷോപത്തിൽ വിയർപ്പുമുട്ടി ഡൽഹി സ്തംഭിക്കുന്നു,സമരം ഭയന്ന് സുരക്ഷകൂട്ടി

ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.

0

ഡൽഹി :രാജ്യതലസ്ഥാനത്തെ സമരകടലാക്കിയ കര്‍ഷ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാവുകയാണ് കൂടുതൽ സംസ്ഥാനങ്ങളിൽനിന്നും കർഷകർ ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് മോദിസർക്കാർ കര്‍ഷക ശക്തിക്ക് മുന്നില്‍ മുട്ടുകുത്തി. തുടക്കത്തില്‍ ഉണ്ടായിരുന്ന നിഷേധാത്മക നിലപാട് മയപ്പെടുത്താന്‍ നിര്‍ബന്ധിതരായി. ഇതിന്‍റെ ലക്ഷണമാണ് കര്‍ഷക സംഘടനകളുമായി ചര്‍ച്ചയാവാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പ്രതികരിച്ചു .എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നിലപാട് വ്യക്തമാക്കി. 32 സംഘടനകളെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വി‍ളിച്ചിട്ടുള്ളത് 500 ല്‍ അധികം കര്‍ഷക സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുന്നത് എല്ലാ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ തീരുമാനം.
കര്‍ഷക സംഘടനാ നേതാക്കള്‍ നിലവില്‍ കേന്ദ്രത്തിന്‍റെ പ്രതികരണം ചര്‍ച്ച ചെയ്യുകയാണ് ഉച്ചയോടുകൂടി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്.

അതേസമയം കേന്ദ്ര സര്‍ക്കാറിന് പ്രശ്ന പരിഹാരത്തിന് രണ്ട് ദിവസത്തെ സമയം കൂടിനല്‍കുമെന്നും തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന്‍റെ മറ്റ് മേഖലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഗോതമ്പിന്‍റെ വിത്തിടല്‍ ക‍ഴിയുന്നതോടെ കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.സമരത്തിന് പിന്‍തുണയുമായി രാജ്യത്തെ ട്രക്ക് ഉടമകളുടെയും ഡ്രൈവര്‍മാരുടെയും സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. സമരം തുടരുകയാണെങ്കില്‍ ട്രക്ക് വാഹനങ്ങള്‍ നിര്‍ത്തിയിട്ടുകൊണ്ട് സമരക്കാര്‍ക്കൊപ്പം ചേരുമെന്നാണ് സംഘടനയുടെ തീരുമാനം. ട്രക്ക് ഉടമകള്‍ കൂടി സമരത്തിന്‍റെ ഭാഗമാകുന്നതോടെ രാജ്യ തലസ്ഥാനത്തേക്ക് പ‍ഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വരവ് നിലയ്ക്കും ഇത് രാജ്യ തലസ്ഥാനത്തെയും കേന്ദ്രത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കും

ഇതിനിടെ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാസന്നാഹം ശക്തമാക്കി. സര്‍ക്കാര്‍ അനുവദിച്ച ബുറാഡിയിലെ മൈതാനത്തേക്ക് മാറണമെന്ന് ഡല്‍ഹി പൊലീസ് പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നേതാക്കളെ ഇന്ന് മൂന്ന് മണിക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തില്‍ സിംഗു അടക്കമുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു. ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള മുഴുവന്‍ പാതകളും സ്തംഭിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഡല്‍ഹി അതിര്‍ത്തിയില്‍ ഉടനീളം പൊലീസ് സന്നാഹം വര്‍ധിപ്പിച്ചു. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുകയാണ്. യുപി അതിര്‍ത്തിയായ ഗാസിയാബാദില്‍ പരിശോധനകള്‍ ശക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഡല്‍ഹി-ഹരിയാന അതിര്‍ത്തി മേഖലകളായ സിംഗുവും തിക്രി അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്. കര്‍ണാല്‍ ദേശീയപാതയിലെ പ്രക്ഷോഭം കാരണം ഹരിയാനയിലേക്കും പഞ്ചാബിലേക്കുമുള്ള റോഡ് ഗതാഗതം തടസപ്പെട്ടു.

You might also like

-