കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രസംഘം,.തെളിവില്ലെന്ന് ലോകാരോഗ്യ സംഘട

കഞ്ചാവ് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നതിനു തെളിവുകളൊന്നുമില്ല. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ

0

വാഷിങ്ടൺ :കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഞ്ചാവിന് സാധിക്കുമെന്ന കണ്ടെത്തലുമായി കനേഡിയൻ ശാസ്ത്രസംഘം. ഏപ്രിലിൽ പതിമൂന്നോളം കഞ്ചാവ് ചെടികളിൽ നടത്തിയ പഠനത്തിലൂടെയാണ് കൊറോണ പ്രതിരോധ ശേഷിയുണ്ടെന്നു കണ്ടെത്തിയതെന്ന് ലെത്ത്ബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ അവകാശപ്പെടുന്നു.”പഠന ഫലത്തിൽ ‍ഞങ്ങൾ തന്നെ ഞെട്ടിപ്പോയെ”ന്നാണ് ഗവേഷകരിലൊരാളായ ഓൾഗ കോവൽ‌ചുക് പറഞ്ഞതായി ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.ശരീരത്തിനുള്ളിലേക്ക് കൊറോണ വൈറസുകൾക്ക് പ്രവേശനമൊരുക്കുന്ന പ്രോട്ടീനുകളെ കഞ്ചാവിന് നിശ്ചലമാക്കാനാകുമെന്നാണ് ഈ ശാസ്ത്ര സംഘം ഓണ്‍ലൈൻ ജേർണലായ പ്രീപ്രിന്റ്സിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.

കഞ്ചാവിന്റെ സാന്നിധ്യം വൈറസിന്റെ ശരീരകോശങ്ങളിലേക്കുള്ള കടന്നുകയറ്റം 70 ശതമാനം വരെ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അണുബാധ 70 മുതൽ 80 ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുള്ള മറ്റ് മരുന്നുകൾ ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സയെ കുറിച്ച് ഗവേഷണം നടത്തുന്ന പാത്ത്വേ, സ്വീഷ് ഇങ്ക് എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

അതേസമയം കഞ്ചാവ് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നതിനു തെളിവുകളൊന്നുമില്ലലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുകവലി വൈറസ് പടർത്തുന്നതാണ് അമേരിക്കൻ ശ്വാസകോശ അസോസിയേഷൻ വിശദീകരിച്ചു കഞ്ചാവ് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കുകയും രോഗപ്രതിരോധവ്യവസ്ഥയെയും  താറുമാറാക്കുകയും ചെയ്യും . സെന്റർ ഫോർ മെഡിസിനിലെ മൈക്കൽ ജി. ഡിഗ്രൂട്ട് കഞ്ചാവ് “എയർവേയ്ക്ക് ക്ഷതമേല്പിക്കുന്നു പുറമേ, കഞ്ചാവ് പുക ന്യൂമോണിയ പോലുള്ള വായുമാർഗ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും” .

കൊറോണ വൈറസ്സിനെ പ്രതിരോധിക്കാൻ കഞ്ചാവിന് കഴിയില്ല എന്നാൽ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആന്റ് ഇന്റഗ്രേറ്റീവ് ഹെൽത്ത്,നടത്തിയ പഠനത്തിൽ കഞ്ചാവ് കാൻസർ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന ഓക്കാനം, ഛർദ്ദി, എച്ച് ഐ വി / എയ്ഡ്സ് എന്നിവയുമായി ബന്ധപ്പെട്ട വിശപ്പ്, ഭാരം കുറയ്ക്കൽ എന്നിവയ്ക്ക് കന്നാബിനോയിഡുകൾ അടങ്ങിയ മരുന്നുകൾ സഹായകമാകും.

You might also like